Image

പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി

ജോബിന്‍സ് Published on 25 September, 2021
പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി
പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പ് തുടരുന്നു. 163 പോയിന്റ് ഉയര്‍ന്ന് 60,048 ലാണ് ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് വ്യാപാരമവസാനിപ്പിച്ചത്. നാഷണല്‍ സ്റ്റോക് എക്‌സേഞ്ച് സൂചികയായ നിഫ്റ്റി 30 പോയിന്റ് കൂടി 17,583 ല്‍ ക്ലോസ് ചെയ്തു. 

സെന്‍സെക്‌സ് വെറും ഒമ്പത് മാസം കൊണ്ടാണ് 10,000 പോയിന്റ് ഉയര്‍ന്നത്. ഈ ഒമ്പത് മാസത്തിനിടെ 166 ഇടപാട് ദിവസങ്ങളാണ് ഉണ്ടായിരുന്നത്. ഇക്കൊല്ലം ജനുവരി 29 നായിരുന്നു സെന്‍സെക്‌സ് 50,000 കടന്നത്. ഇത്ര കുറഞ്ഞ കാലയളവിനുള്ളില്‍ സെന്‍സെക്‌സ് ഇത്രയധികം ഉയരത്തിലെത്തുന്നത് ഇതാദ്യമായാണ്. 

റീട്ടെയ്ല്‍ നിക്ഷേപത്തിലെ വര്‍ദ്ധനയും വിദേശ നിക്ഷേപത്തിലെ കുതിപ്പും കോവിഡ് പ്രതിസന്ധികളെ അതിജീവിക്കുന്നു എന്ന തോന്നലുമാണ് കുതിപ്പിന് കാരണമായി പറയുന്നത്. വിപണിയില്‍ അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ തിരുത്തലുകള്‍ ഉണ്ടാകാമെങ്കിലും വിപണി മുന്നോട്ട് തന്നെ കുതിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക