VARTHA

നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ ദേശീയതല ക്യാംപെയ്ന്‍ ആരംഭിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നാര്‍ക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍ ദേശീയ തലത്തില്‍ 'സേവ് ദ പീപ്പിള്‍' ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളും യുവജനങ്ങളുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലും തലങ്ങളിലുമുള്ളവര്‍ ഈ ദേശീയ പ്രചരണ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളികളാകും. സര്‍ക്കാര്‍ സംവിധാനങ്ങളെയും നിയമവ്യവസ്ഥകളെപ്പോലും നിര്‍വീര്യമാക്കുന്ന തലങ്ങളിലേയ്ക്ക് സംഘടിത ഭീകരവാദവും നാര്‍ക്കോട്ടിസവും സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനമുറപ്പിക്കുന്നതിന്റെ അപായസൂചനകള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത് നിസാരവല്‍ക്കരിക്കരുത്.  

വിവിധ മത രാഷ്ട്രീയ വിഭാഗങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള ഈ ബോധവല്‍ക്കരണ പ്രക്രിയകളില്‍ പങ്കുചേരും.  ഉന്നത വിദ്യാഭ്യാസ മേഖലകളിലേയ്ക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകളെക്കുറിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം പങ്കുവെച്ച ആശങ്കകള്‍ ഗൗരവമേറിയതാണ്.

ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ മൂന്നുമാസക്കാലം ദേശീയതലം മുതല്‍ കുടുംബങ്ങള്‍ വരെയുള്ള ബോധവല്‍ക്കരണപദ്ധതികളാണ് 'സേവ് ദ പീപ്പിളി'ലൂടെ ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മാനിച്ച്, വര്‍ദ്ധിച്ചവരുന്ന നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ടാബ്ലോകള്‍,  സെമിനാറുകള്‍, ചര്‍ച്ചകള്‍, കുടുംബസന്ദര്‍ശനങ്ങള്‍, പ്രാദേശിക തലങ്ങളിലുള്ള ജനകീയ കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിക്കുന്നതാണ്.

സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ ഇന്ത്യയിലെ 14 റീജിയണുകളും ഈ ആശയം മുന്‍നിര്‍ത്തി വ്യത്യസ്ഥങ്ങളായ ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളും വിവിധ അല്മായ പ്രസ്ഥാനങ്ങളും, വിവിധ ക്രൈസ്തവ സഭാസമൂഹങ്ങളും സഹകരിച്ച് വിവിധ മതവിഭാഗങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തലങ്ങളിലുള്ളവരെയും പങ്കുചേര്‍ത്ത് ദേശീയതയും മതസൗഹാര്‍ദ്ദവും നിലനിര്‍ത്തി ഉയര്‍ത്തിക്കാട്ടുന്നതിനോടൊപ്പം ജനങ്ങളുടെ ജീവനും ജീവിതത്തിനും നിലനില്‍പ്പിനും   വെല്ലുവിളിയുയര്‍ത്തുന്ന നാര്‍ക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരെ പ്രചരണവും പ്രതിജ്ഞയുമെടുക്കും.

ഭാവിതലമുറയെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകളാക്കുന്ന ക്രൂരതയ്ക്കെതിരെ വിവിധ യുവജനപ്രസ്ഥാനങ്ങളും വിവിധ വിദ്യാഭ്യാസ ഏജന്‍സികളുമായി ചേര്‍ന്ന് യുവജനസംരക്ഷണം ഉറപ്പുവരുത്തുന്ന 'യൂത്ത് ആക്ഷന്‍' പദ്ധതിയും നടപ്പിലാക്കുമെന്ന്  വി,സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുല്ലപ്പെരിയാറിലെ ജലം 138 അടിയില്‍ നിലനിര്‍ത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തമിഴ്നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 90 മരണം,

മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന്​ ഇന്ന്​ ജാമ്യമില്ല,വാദം നാളെയും തുടരും

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്‍കണം; തമിഴ്‌നാടിനോട് ഇടുക്കി കളക്ടര്‍

കൊണ്ടോട്ടിയില്‍ 22 കാരിക്ക് നേരെ പീഡനശ്രമം; പതിനഞ്ചുകാരന്‍ പോലീസ് പിടിയില്‍

എയര്‍ ഇന്ത്യ വില്‍പന: സര്‍ക്കാരും ടാറ്റാ സണ്‍സുംകരാറൊപ്പിട്ടു

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ. മുരളീധരനെതിരേ കേസെടുത്തു

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആരോപണങ്ങള്‍ നിഷേധിച്ച്‌ ആര്യന്‍ ഖാന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച്‌ ലാലുപ്രസാദ് യാദവ്

പെഗാസസില്‍ അന്വേഷണം; സുപ്രിംകോടതി വിധി നാളെ

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു: വേഗതക്കും നിയന്ത്രണം

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച്‌ കയറി കടയുടമ മരിച്ചു

അടുത്തയാഴ്ച മുതല്‍ കേരളത്തിലെ 23 ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം

വിദേശ മെഡിക്കല്‍ ബിരുദധാരികളോട് വീണ്ടും ഇന്റേണ്‍ഷിപ്പ്‌ ആവശ്യപ്പെടരുതെന്ന് കോടതി

മധ്യപ്രദേശില്‍ ആറുപേര്‍ക്ക് കൊറോണ എവൈ.4 വകഭേദം; രണ്ടു ഡോസ് വാക്‌സിനും എടുത്തവര്‍ക്ക്

കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അച്ഛനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം; അനുപമ

ദത്ത് വിവാദം: ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി സിപിഎം

ബിവറേജസില്‍നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍

കോട്ടാങ്ങലില്‍ നഴ്‌സിന്റെ മരണം കൊലപാതകം; രണ്ടു വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

ചെറിയാന്‍ ഫിലിപ്പിനോട് ചെയ്ത തെറ്റിന് ആത്മപരിശോധന നടത്തണം: ഉമ്മന്‍ ചാണ്ടി

മോന്‍സണ്‍ സ്വര്‍ണം വാങ്ങി നല്‍കിയെന്ന അവകാശവാദം തെറ്റെന്ന് അനിത പുല്ലയില്‍

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 53 മരണം

ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, ചക്രവാതച്ചുഴിയും രൂപമെടുക്കുന്നു

ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം

View More