Image

ജര്‍മന്‍ ചാന്‍സലറെ തത്തകള്‍ കൊത്തി, ചാന്‍സെലര്‍ കൊത്തുകൊണ്ട് കരയുന്ന ഫോട്ടോ വൈറല്‍

Published on 25 September, 2021
ജര്‍മന്‍ ചാന്‍സലറെ തത്തകള്‍ കൊത്തി, ചാന്‍സെലര്‍ കൊത്തുകൊണ്ട് കരയുന്ന ഫോട്ടോ വൈറല്‍
ബെര്‍ലിന്‍:  ജര്‍മന്‍ ചാന്‍സെലര്‍ ഏന്‍ജല മെര്‍കലിന്  തത്തകളുടെ കൊത്തേറ്റു. പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെയാണ് ഏന്‍ജല മെര്‍ക്കലിനെ തത്തകള്‍ കൊത്തിയത്. എന്നാല്‍ കാര്യമായ പരിക്കൊന്നും തന്നെയില്ല. എങ്കിലും ഏന്‍ജല മെര്‍കല്‍ പക്ഷികളുടെ കൊത്ത് കൊണ്ട് കരയുന്ന ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മാര്‍ലോ ബേര്‍ഡ് പാര്‍ക്ക് സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.  ഏന്‍ജല മെര്‍ക്കലിന്റെ നിയോജക മണ്ഡലമായ മെക്കലന്‍ബര്‍ഗിലാണ്   പക്ഷി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 

ഓസ്‌ട്രേലിയന്‍ റെയിന്‍ബോ ലോറികീറ്റ് എന്ന തത്തകളെയായിരുന്നു ജര്‍മ്മന്‍ ചാന്‍സിലര്‍ കൈയ്യിലെടുത്തത്. ആറോ ഏഴോ തത്തകളെ കയ്യിലെ ബൗളില്‍ ആഹാരം വച്ച്‌ ആകര്‍ഷിച്ച്‌ കയ്യിലിരുത്തി ഫോട്ടോ എടുക്കാനായിരുന്ന ശ്രമം. എന്നാല്‍ കയ്യില്‍ കയറിയിരുന്ന റെയിന്‍ബോ ലോറികീറ്റുകള്‍ ഏന്‍ജല മെര്‍ക്കലിന്റെ കൈയ്യിലെ ബൗളില്‍ നിന്നും ആഹാരത്തിനായി കൊത്ത് തുടങ്ങി.

ഒരേ പാത്രത്തില്‍ നിന്നും ആഹാരം എടുക്കേണ്ടതിനാല്‍ തത്തകള്‍ക്കിടയില്‍ മത്സരം മുറുകിയപ്പോള്‍ കൊത്തുകള്‍ ഏന്‍ജല മെര്‍ക്കലിന്റെ കൈയ്യിലും കിട്ടി. ഇതോടെ ഏന്‍ജല മെര്‍ക്കല്‍ നിലവിളിക്കുകയും ചെയ്തു. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കാര്യമായ പരിക്കൊന്നും ഇല്ലെങ്കിലും ചാന്‍സെലര്‍ പക്ഷിയുടെ കൊത്ത് കൊണ്ട് കരയുന്ന ചിത്രങ്ങളിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക