മോശം കാലാവസ്ഥയെ തുടര്‍ന്ന് കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു . ഈ രണ്ട് വിമാനങ്ങളും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങള്‍ക്ക് തടസ്സമായി മാറിയതെന്നാണ് വിശദീകരണം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും അന്തരീക്ഷത്തില്‍ മഞ്ഞിന്റെ പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
ദുബായില്‍ നിന്നും കണ്ണൂരിലേയ്ക്ക് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്. യാത്രക്കാര്‍ വിമാനങ്ങളില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ അതാത് വിമാനത്താവളങ്ങളിലേയ്ക്ക് തന്നെ മടങ്ങും.