Image

തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ

പി.പി.ചെറിയാൻ Published on 26 September, 2021
തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ
ലൂസിയാന :- ഒരു വയസ്സുള്ള ആൺകുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തലൂസിയാന :- ഒരു വയസ്സുള്ള ആൺകുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് എറിഞ്ഞതിനേത്തുടർന്ന് ഒരു വയസ്സുകാരൻ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കേസിൽ മാതാവ് യുറീക്ക ബ്ളാക്കി നെ (32) അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു.
സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മാതാവിനെ ടെക്സ്സസ് - ലൂസിയാന അതിർത്തിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരെ സെക്കന്റ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കന്റ് ഡിഗ്രി മർഡറും ചാർജ്ജ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ സിറ്റിയിലെ ക്രോസ് ലേക്ക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊന്തിക്കിടക്കുന്നതു കണ്ടത്. മിനിട്ടുകൾക്കകം അതിനു സമീപത്തു നിന്നും അഞ്ചു വയസ്സുകാരനെയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ മൂന്നാമത്തെ കുട്ടിയെയും ലേക്കിൽ തള്ളിയിട്ടുണ്ടാകുമെന്നു കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി.
എന്തുകൊണ്ടാണ് മാതാവ് ഇപ്രകാരം ഒരു ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. അന്വേഷണം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്ന വർ എസ്. പി.ഡി. 318673 7300 നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് 318 6737313 നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു..ടാകത്തിലേക്ക് എറിഞ്ഞതിനേത്തുടർന്ന് ഒരു വയസ്സുകാരൻ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കേസിൽ മാതാവ് യുറീക്ക ബ്ളാക്കി നെ (32) അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു.
സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപെട്ട മാതാവിനെ ടെക്സ്സസ് - ലൂസിയാന അതിർത്തിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരെ സെക്കന്റ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കന്റ് ഡിഗ്രി മർഡറും ചാർജ്ജ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ സിറ്റിയിലെ ക്രോസ് ലേക്ക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊന്തിക്കിടക്കുന്നതു കണ്ടത്. മിനിട്ടുകൾക്കകം അതിനു സമീപത്തു നിന്നും അഞ്ചു വയസ്സുകാരനെയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ മൂന്നാമത്തെ കുട്ടിയെയും ലേക്കിൽ തള്ളിയിട്ടുണ്ടാകുമെന്നു കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി.
എന്തുകൊണ്ടാണ് മാതാവ് ഇപ്രകാരം ഒരു ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. അന്വേഷണം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്ന വർ എസ്. പി.ഡി. 318673 7300 നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് 318 6737313 നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക