Image

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കലൂര്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

Published on 26 September, 2021
മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കലൂര്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
കൊച്ചി;  മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കലൂര്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കട്ട് കട്ട് മാസിക, ചിത്രസുധ മാസിക, ബാലലോകം കുട്ടികളുടെ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു .സംസ്കാരച്ചടങ്ങുകള്‍ നടത്തി 

സിനിമ-നാടക നിരൂപണങ്ങളും അഭിമുഖങ്ങളും പല പ്രസിദ്ധീകരങ്ങളിലും പ്രസിദ്ധീകരിച്ചു. നോവല്‍, ചെറുകഥ, നാടകം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 19 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കലൂര്‍ യൂണിറ്റ് സെക്രട്ടറി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, കൊച്ചിന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി, എഡ്രാക്ക് എളമക്കര മേഖല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും നിര്‍വഹിച്ചിരുന്നു .

കലൂര്‍ പോണോത്ത് നാരായണന്റെയും കല്യാണിയുടെയും മകനാണ്. അനീഷ ബേബിയാണ് ഭാര്യ. മക്കള്‍: നിഖില്‍, നീരജ്. മരുമകള്‍: അനുപമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക