Image

സ്നേഹ സന്ദേശവുമായി ആറന്മുള ശ്രീ വിജയാനന്ദ ആശ്രമാധിപ മാതാജി ഗുരു പുർണ്ണിമാമയിയുടെ തൊണ്ണൂറ്റി അഞ്ചാം പിറന്നാൾ

Published on 26 September, 2021
സ്നേഹ സന്ദേശവുമായി ആറന്മുള   ശ്രീ വിജയാനന്ദ ആശ്രമാധിപ  മാതാജി ഗുരു പുർണ്ണിമാമയിയുടെ തൊണ്ണൂറ്റി  അഞ്ചാം പിറന്നാൾ
 
ആറന്മുളയിലെ  ശ്രീ വിജയാനന്ദ ആശ്രമ മഠ അധിപയായ മാതാജി ഗുരു പുർണ്ണിമാമയിയുടെ തൊണ്ണറ്റി അഞ്ചാം പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ ദിവസം ആശ്രമങ്കണത്തിൽ നടന്നു.

മാതാജിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിക്കാൻ എത്തിയ പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി.ഇ ഒ . റവ ഫാദർ  ജോസ് കല്ലുമാലിക്കൽ അച്ചനും, പുഷ്പഗിരി ഇൻസ്റ്റിറ്റ്യുഷൻ ഡയറക്ടർ ഫാദർ എബി വടക്കുംതലയും നമ്മുടെ സാംസ്ക്കാരിക പാരമ്പര്യവും, സൗഹർദവും ഉയർത്തിയ കാഴ്ച ആറന്മുള വാസികൾ ഹൃദയത്തോട് ചേർത്ത് എന്നും സൂക്ഷിക്കും.

ചടങ്ങിൽ ശ്രീ വിജയാനന്ദ മിഷ്യൻ ട്രസ്റ്റ് സെക്രട്ടറി ഗോപാലകൃഷ്ണൻനായർ ,ട്രഷറർ ജയദേവൻ, മാതാജി കൃഷ്ണാമൃത പുർണ്ണിമ ,ശ്രീകുമാരി ടീച്ചർ, രാധാമണി എന്നിവർ സംസാരിച്ചു.
സ്നേഹ സന്ദേശവുമായി ആറന്മുള   ശ്രീ വിജയാനന്ദ ആശ്രമാധിപ  മാതാജി ഗുരു പുർണ്ണിമാമയിയുടെ തൊണ്ണൂറ്റി  അഞ്ചാം പിറന്നാൾ
സ്നേഹ സന്ദേശവുമായി ആറന്മുള   ശ്രീ വിജയാനന്ദ ആശ്രമാധിപ  മാതാജി ഗുരു പുർണ്ണിമാമയിയുടെ തൊണ്ണൂറ്റി  അഞ്ചാം പിറന്നാൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക