മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളായ മീനാക്ഷിയുടെ ജന്മദിനം കഴിഞ്ഞ 12ന് ആയിരുന്നു . ഒട്ടേറെ താരങ്ങളായിരുന്നു മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്ള് മീനാക്ഷി.
അങ്ങനെ മധുര പതിനാറ് ആയെന്നും എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദിയെന്നും മീനാക്ഷി പറയുന്നു. മീനാക്ഷി തന്റെ ഒരു ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ വണ്‍ ബൈ ടുവിലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്.