America

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

Published

on

ന്യൂയോര്‍ക്ക്, ഒക്ടോബര്‍ 15 : ഇന്ത്യയുടെ ധനകാര്യ  മന്ത്രി നിര്‍മ്മലാ സീതാരാമനും  യു എസ്  ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും  ഇരു രാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ച്  വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടത്തിയ  ഉന്നതതല യോഗത്തില്‍  തീവ്രവാദ-ധനസഹായം, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കെതിരായ നടപടി പുനരുജ്ജീവിപ്പിക്കുമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു എസ്  പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ മാസം  നടത്തിയ കൂടിയാലോചനകളുടെ തുടര്‍ച്ചയാണ് സാമ്പത്തിക മേധാവികളുടെ കൂടിക്കാഴ്ച.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും  സാമ്പത്തിക സംവിധാനങ്ങളെ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനെ പറ്റിയും സീതാരാമനും യെല്ലനും ഊന്നിപ്പറഞ്ഞു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF) മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ ഉറപ്പുനല്‍കി.

പാരിസ് ആസ്ഥാനമായി ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എതിരെ പോരാടുന്ന 49 അംഗ അന്താരാഷ്ട്ര സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF), തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി നിരീക്ഷിക്കുന്ന രാജ്യങ്ങളില്‍ പാകിസ്താനുമുണ്ട്.
മള്‍ട്ടിനാഷണല്‍ കമ്പനികള്‍ നികുതി ഒഴിവാക്കുന്ന പ്രശ്‌നവും ഇരുവരും ചര്‍ച്ചചെയ്തു. അത് നിയമവിരുദ്ധമല്ലെങ്കിലും ചില രാജ്യങ്ങള്‍ക്ക് വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് വിലയിരുത്തി.

ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്ക് നികുതി ചുമത്തുന്ന പ്രധാന സമ്പദ്വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച്  ജി 20 ഗ്രൂപ്പിംഗ് കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ  കരാര്‍  അംഗീകരിക്കാന്‍ ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണയായി.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ അടിയന്തിര പുരോഗതി കൈവരിക്കുന്നതിനും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വികസ്വര രാജ്യങ്ങള്‍ക്കുവേണ്ടി  പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍   വികസിത രാജ്യങ്ങള്‍ കൈകോര്‍ക്കുമെന്ന കാര്യവും ഉറപ്പായി.
 ഇരു രാജ്യങ്ങളുടെയും  വളര്‍ച്ചയ്ക്ക് പരസ്പരം  പിന്തുണയ്ക്കുമെന്നും അവര്‍ അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയിലും എത്തി, കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)

യു.എസ്സില്‍ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയത് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്ത യാത്രക്കാരനില്‍

ജേക്കബ് സ്റ്റീഫന്‍ ഡാളസ്സില്‍ അന്തരിച്ചു

മിഷിഗണ്‍ സ്‌ക്കൂള്‍ വെടിവെപ്പു മരണം നാലായി. വെടിവെക്കുവാന്‍ ഉപയോഗിച്ചതു ബ്ലാക്ക് ഫ്രൈഡെയില്‍ പിതാവു വാങ്ങിയ തോക്ക്

തോമസ് വർഗീസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ് ചെറിയാനു പി എം എഫിന്റെ അഭിനന്ദനം

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

യു എസിലെ ആദ്യ ഒമിക്രോൺ കേസ് കാലിഫോർണിയയിൽ 

മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

കത്രി മത്തായി (95) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

അസംബ്ലീസ് ഓഫ് ഗോഡ് ഐഎഫ്എൻഎ സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം ഡിസം. 3 മുതൽ

മേരിക്കുട്ടി (95) ബംഗളൂരുവില്‍ അന്തരിച്ചു

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വിയോഗത്തിൽ ഐ.പി.സി.എൻ.എ ന്യു യോർക്ക് ചാപ്ടർ അനുശോചിച്ചു

മെർക്കിന്റെ മോൾനുപിരാവിർ എന്ന കോവിഡ് ഗുളിക  അംഗീകരിക്കാൻ  വിദഗ്ദ്ധ സമിതി   ശുപാർശ 

ഒമിക്രോൺ മൂലം നിക്ഷേപകർക്ക്  ആശങ്ക; ഡോളർ വില ഇടിഞ്ഞു  

മറിയം സൂസൻ മാത്യുവിന്റെ അന്ത്യകർമ്മങ്ങൾക്കു ഫോമാ തുക സമാഹരിക്കുന്നു 

എച്ച് -1 ബി വിസ തട്ടിപ്പ് കേസിൽ പ്രതി കാവുരുവിന് 15 മാസം തടവും 50000 ഡോളർ പിഴയും

വിമാനയാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ സിഡിസി ശുപാർശ ചെയ്തു; തീരുമാനം വ്യാഴാഴ്ച

60 കഴിഞ്ഞവരും മറ്റു രോഗാവസ്ഥയുള്ളവരും വിദേശയാത്ര ഒഴിവാക്കണം: ലോകാരോഗ്യസംഘടന

ബൈഡനു പ്രശ്‌നങ്ങള്‍ കൂടുന്നു.(കാര്‍ട്ടൂണ്‍: സിംസണ്‍)

മിസ്സ് യു.എസ്.എ. 2021 കിരീടം എല്ലാ സ്മിത്തിന്

ക്രിസ് കുമോയെ സി.എന്‍.എന്‍. സസ്‌പെന്റ് ചെയ്തു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

മിഷിഗണ്‍ ഹൈസ്‌കൂള്‍ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

View More