അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകന് സിദ്ധാര്‍ഥ് ശിവ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രിയ ചിത്രമായി മാറി. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു.
മികച്ച ഗാനരചയിതാവ് അന്‍വര്‍ അലി
മികച്ച പശ്ചാത്തല സംഗീതം എം. ജയചന്ദ്രന്
മികച്ച തിരക്കഥാകൃത്ത് ജിയോ ബേബി
മികച്ച ചിത്രം ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്
മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം
മികച്ച ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും
മികച്ച കുട്ടികളുടെ ചിത്രം ബൊണാമി