America

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

Published

on

(നാല് ആൺമക്കളുള്ള തൊണ്ണൂറിലേറെ പ്രായമായ ഒരു വൃദ്ധ അനാഥാലയത്തിൽ വിശപ്പിനു ഒന്നും കിട്ടാതെ വലഞ്ഞപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു " ദൈവമേ കഴിയുമെങ്കിൽ എന്റെ ജീവൻ എടുക്കു അല്ലെങ്കിൽ എനിക്ക് വിശപ്പു തരാതിരിക്കു)

 
സർവ്വേശ്വരാ അവിടന്നറിയുന്നില്ലെയീ
സാധുവാമമ്മതൻ നൊമ്പരം
സർവം സഹിയാമൊരമ്മതൻ രോദനം
“സഹിക്കാവതല്ല എനിക്കീ വിശപ്പിനെ”

അന്തരം ദ്രവിപ്പിക്കുമാമാർത്തനാദം
അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നീടവേ
ആർദ്രമാമെൻ മനം ആശിച്ചുപോയി  
അമ്മയ്ക്ക് ഒരു നേരം അന്നം കൊടുക്കുവാൻ

നവതി പിന്നിട്ടൊരു മുത്തശ്ശിയാണവർ
നാമറിയുന്നു പൊതുമാധ്യമം വഴി
ജന്മം കൊടുത്തതോ നാലു പേർ പുത്രരെ
ജന്മസാഫല്യമാകേണ്ടൊരു ജീവിതം

ഇന്നിതാ കരയുന്നു പശിയാൽ വലഞ്ഞവർ
ഇല്ലില്ല ഒരാളുമവർക്കന്നം നൽകുവാൻ
ഇല്ലവർക്കെവിടെയും സ്വന്തമായാരുമേ
വർഷങ്ങളായിയേകാന്ത ജീവിതം.

പാശ്ചാത്യനാട്ടിലെവിടെയോ തൻമക്കൾ
പുത്രകളത്ര സമേതരായ് വാഴവേ
ഇല്ലവർക്കൊട്ടും നേരമീ അമ്മയ്ക്കായ്
ഇല്ലാത്ത ജോലിത്തിരക്കി ലാണെപ്പോഴും

കേരളമെന്നു കേട്ടാലെൻ ആത്മം തുടിക്കുന്നു
കേരളമാണെന്റെ ജന്മഭൂമിയെന്നഭിമാനമായ്
കേൾക്കാമെൻ ജന്മഭൂമിതൻ നേട്ടങ്ങളെല്ലാം
കേൾവിമാത്രമോ,  കാണാം തിക്കും തിരക്കും

ചെറ്റക്കുടിലുകൾ കാളവണ്ടികൾ എല്ലാം
ചെത്തിവെടിപ്പാക്കി സൗധങ്ങൾ തീർത്തിതാ
ചാലുകൾ വയലുകൾ എല്ലാം നിരപ്പായി
ചന്തമായ് വാണിജ്യപുരകൾ തൻ നിരകൾ

വീണ്ടുമാ രോദനം കാതിൽ പതിക്കുന്നു
“വിശക്കുന്നെനിക്കു  താ ഇത്തിരി ഭക്ഷണം”
വിശാലമീ ലോകത്തിലില്ലൊരു ജീവിതം
വിശപ്പിനാൽ വലയുന്നു ഏഴകൾ നിത്യവും

ആയിരം പൂർണ്ണചന്ദ്രോദയം കണ്ടവർ
യോഗമുള്ളോരെന്ന വിശ്വാസം തെറ്റിയോ ?
ഈ 'അമ്മ ദീനയായ് വിലപിച്ചിടുന്നിതാ
ഒരു നേരമെങ്കിലും അന്നം ലഭിക്കുവാൻ

നൊന്തു പ്രാർത്ഥിക്കുന്നു  വൃദ്ധമാതാവിപ്പോൾ
ദൈവമേ നീ എന്റെ ജീവനെടുക്കണേ
അല്ലെങ്കിൽ എന്റെ വിശപ്പിനെ മാറ്റണേ
മരണം വരേയ്ക്കും വിശക്കാതിരിക്കണേ

ധനവും ചെറുപ്പവും വിടപറഞ്ഞീടുമ്പോൾ
അശരണരാകുന്നോർക്കാരുമില്ലാശ്രയം
ഉത്കൃഷ്ടമീ മർത്യജന്മമെന്നാകിലും
അംഗുലീപരിമിതർ ആ ഭാഗ്യശാലികൾFacebook Comments

Comments

 1. Anna

  2021-10-20 02:03:12

  A very touching Poem ..well written 👍..Congratulations .. Saroj♥️

 2. Babu Parackel

  2021-10-19 00:16:34

  ഹൃദയ സ്പർശിയായ കവിത ഗുരുതരമായ ഒരു സാമൂഹ്യ വിഷയത്തിലേക്കു വിരൽ ചൂണ്ടുന്നു. എന്നാൽ സുധീർ സാറിന്റെ 'ദയാവധം' എന്ന അഭിപ്രായത്തോടു യോജിക്കാനാവില്ല. മക്കളെ വളർത്തി വലുതാക്കിയതിന് ഒടുവിൽ ദയാവധം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു മാതാവിന്റെയോ പിതാവിന്റെയോ ഗതികേട് മാനുഷികമായി അംഗീകരിക്കാനാവില്ല. അങ്ങനെയുള്ളവരെ ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ ആക്കുകയായിരിക്കും കൂടുതൽ പ്രായോഗികമായ കാര്യം. എന്നാൽ അതിന്റെ ചെലവ് വഹിക്കാൻ കഴിവില്ലാത്ത മക്കൾ ആയാലോ എന്ന ചോദ്യം ഉയർന്നേക്കാം. മക്കൾ നല്ല മേച്ചിൽപ്പുറങ്ങൾ തേടി വിദൂരത്തേക്കു യാത്രയാകുമ്പോളാണല്ലോ ഈ വിഷയം കൂടുതലായും ഉയരുന്നത്. വിദേശത്തുള്ള മക്കൾക്ക് അല്പം ചെലവ് ചുരുക്കി അവർക്കു വേണ്ടി ഒരു ചെറിയ തുക മാറ്റി വയ്ക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല. അതിനുള്ള മനസ്സുണ്ടാവണമെന്നു മാത്രം.

 3. Jyothylakshmy Nambiar

  2021-10-18 23:08:37

  സരോജ മാഡത്തിന്റെ കവിത മനസ്സിനെ ആർദ്രമാക്കുന്നു. കണ്ണുകളെ ഈറനണിയിക്കുന്നു. വൃദ്ധരായ എത്രയോ മാതാപിതാക്കൾ ഇങ്ങനെ വേദനയോടെ ജീവിക്കുന്നുണ്ടാകും. നാല് മക്കളുടെ അമ്മയായിട്ടും ഒരാൾ പോലും തിരിഞ്ഞുനോക്കാതെ ഇങ്ങനെ ഒരു 'അമ്മ അവഗണിക്കപ്പെടുന്നത് ഇന്നത്തെ സമൂഹത്തിനു ലജ്‌ജാവാഹം തന്നെ. മാഡത്തിനെപോലെ എഴുത്തുകാർ ഇത്തരം വിഷയം മാധ്യമങ്ങളിൽ കൊണ്ടുവരുമ്പോൾ കരുണയുടെ ഒരു വെളിച്ചം ആരെങ്കിലും കൊളുത്തുമെന്നു ആശിക്കാം.

 4. Ponmelil Abraham

  2021-10-18 20:27:32

  Very good poem conveying the message of an elderly mother who is abandoned by her sons and is wishing and praying for an end to this suffering. This is not an uncommon situation in the modern day, at least the children could make financial arrangement to feed their mother.

 5. Sudhir Panikkaveetil

  2021-10-18 17:18:41

  മക്കളെ മാതാപിതാക്കൾ സംരക്ഷിക്കുകയും മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ മക്കൾ സംരക്ഷിക്കുകയും ഒരു തുടർച്ചയാണ്. അതിനു ഭംഗം വരുത്തുന്നത് സാമ്പത്തികമാണ്. ജീവിത മാർഗം തേടി വീട്ടിൽ നിന്നും അകന്നു കഴിയേണ്ടി വരുന്ന മക്കൾക്ക് ചെയ്യാൻ കഴിയുന്നത് ധനസഹായമാണ്. ചിലർക്ക് അതിനും കഴിയുന്നില്ല. അപ്പോൾ മാതാപിതാക്കൾ വഴിയാധാരമാകുന്നു. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. ഒരിക്കലും പരിഹരിക്കാൻ കഴിയാത്തത്. വിശപ്പ് മാത്രമല്ല മാറാരോഗങ്ങളും വൃദ്ധരായവരെ കഷ്ടപ്പെടുത്തുന്നു. ദയാവധം ഒരു പ്രതിവിധിയാണ്. ശ്രീമതി സരോജ വർഗ്ഗീസ് ലേഖനങ്ങളും, കഥകളും മാത്രമല്ല കവിതയും വഴങ്ങുമെന്നു തെളിയിക്കുന്നു. അഭിനന്ദനം.

 6. abdul punnayurkulam

  2021-10-18 14:13:48

  G00d empathetic poem.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം)

ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)

കർഷകൻ (ദീപ ബിബീഷ് നായർ)

മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ)

ഇന്നും ലഭിക്കുന്ന ഊരുവിലക്ക് ( കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)

മുത്തി: കവിത, പെരുങ്കടവിള വിൻസൻറ്

Besant Nagar (Silicon castles novel : Chapter-7-Prof: Sreedevi Krishnan)

ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

കാലികം..(കഥ: നൈന മണ്ണഞ്ചേരി)

വേരുകൾ പച്ച ( കവിത : സിന്ധു സതീഷ്)

ലോലമാം ക്ഷണമേ വേണ്ടു... (കഥ : ജോസഫ്‌ എബ്രഹാം)

View More