VARTHA

പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published

on
ഭുജ്: ഗുജറാത്തിലെ ഭുജ് ബറ്റാലിയനില്‍ വിന്യസിച്ചിരുന്ന അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനെ പാകിസ്താനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ മുഹമ്മദ് സജ്ജാദാണ് അറസ്റ്റിലായത്. ചാരപ്രവര്‍ത്തനം നടത്തി പാകിസ്താന് രഹസ്യ വിവരങ്ങള്‍ വാട്ട്‌സ്ആപ്പ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.


രജൗരി ജില്ലയിലെ സരോല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായ മുഹമ്മദ് സജ്ജാദ്. 2021 ജൂലായില്‍ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചയാളാണ് മുഹമ്മദ് സജ്ജാദെന്ന് എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്. 2012ലാണ് സജ്ജാദ് ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നത്. കൈമാറിയിരുന്ന വിവരങ്ങള്‍ക്ക് സഹോദരന്‍ വാജിദിന്റെയും സുഹൃത്തായ ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കാണ് പാകിസ്താനില്‍ നിന്ന് പണം എത്തിയിരുന്നത്. 

തെറ്റായ ജനനത്തീയതി നല്‍കി സജ്ജാദ് ബിഎസ്എഫിനെ തെറ്റിദ്ധരിപ്പിച്ചതായും എടിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 
സജ്ജാദിന്റെ ആധാര്‍ കാര്‍ഡ് അനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ജനനം. എന്നാല്‍ അയാളുടെ പാസ്പോര്‍ട്ട് വിശദാംശങ്ങളില്‍ ജനനത്തീയതി 1985 ജനുവരി 30 ആണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് പറഞ്ഞു. സജ്ജാദിന്റെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍; പിണറായി സ്റ്റാലിന് കത്തയച്ചു

നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 66 മരണം, ആകെ 40,855

പത്തനംതിട്ട സ്വദേശി സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

പെരിയ ഇരട്ട കൊലപാതകം; ഉദുമ മുൻ എം.എൽ.എയെ പ്രതിചേർത്തു

ഒമിക്രോണ്‍ ഭീഷണി; കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി

ഇ​രു​ന്നു​കൊ​ണ്ട് ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു; മ​മ​ത​യ്ക്കെ​തി​രേ പ​രാ​തി

മകനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച്‌ അമ്മ

ഝാര്‍ഖണ്ഡിലെ 14 പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട, അത് അപകടം: സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് സമസ്ത

ഡല്‍ഹി വായുമലിനീകരണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി

14 വര്‍ഷത്തിനുശേഷം തീപ്പെട്ടി വിലയും വര്‍ധിപ്പിച്ചു

മോഡലുകളുടെ മരണം: അന്വേഷണം 18 പേരിലേക്ക്

കോട്ടത്തറയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് അബദ്ധത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വെടിയേറ്റത് അകലെനിന്ന്

ലക്ഷദ്വീപ് യാത്രാ കപ്പലില്‍ തീപിടിത്തം; ആളപായമില്ല

ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കേരളത്തില്‍ 5405 പേര്‍ക്കു കൂടി കോവിഡ്; 96 മരണം

മന്ത്രി വീണാ ജോര്‍ജിനെതിരേ അശ്ലീല പരാമര്‍ശം, ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു

ഒമിക്രോൺ; അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും

എംപിമാരുടെ സസ്‌പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം

അഖിലേഷ്​ യാദവിനെതിരെ ഫേസ്​ബുക്​ പോസ്റ്റ്​; സി.ഇ.ഒ സക്കര്‍ബര്‍ഗിനെതിരെ യു.പിയില്‍ കേസ്​

സ്വകാര്യ വ്യക്തികളുടെ ഫോട്ടോയും വീഡിയോയും അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് വിലക്ക്

കെ.എ.എസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപ

ഒമിക്രോൺ ​; സൗദി അറേബ്യയില്‍ ആദ്യ രോ​ഗബാധ സ്ഥിരീകരിച്ചു

ചാരായം വാറ്റ് പൊലീസിനെ അറിയിച്ചതിന് പോക്‌സോ കേസിൽ കുടുക്കിയെന്ന് 73 കാരി

വധഭീഷണികള്‍ ഭയമില്ലെന്ന് ഗൗതം ഗംഭീര്‍

ഗ്രാമീണ വേതനത്തിലും കേരളം ഒന്നാമത്

ചുറ്റികയ്ക്ക് അടിയേറ്റ് തലയോട്ടി തകര്‍ന്ന് കണ്ണ് പുറത്ത്; ബലാത്‌സംഗത്തിന് ഇരയായ 20 കാരി നേരിട്ടത് കൊടും ക്രൂരത

ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം

രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല; മുസ്ലിം ലീഗിനെതിരെ കെ ടി ജലീല്‍

View More