Image

കൊണ്ടോട്ടിയില്‍ 22 കാരിക്ക് നേരെ പീഡനശ്രമം; പതിനഞ്ചുകാരന്‍ പോലീസ് പിടിയില്‍

Published on 26 October, 2021
കൊണ്ടോട്ടിയില്‍ 22 കാരിക്ക് നേരെ  പീഡനശ്രമം;  പതിനഞ്ചുകാരന്‍ പോലീസ് പിടിയില്‍
മലപ്പുറം: കൊണ്ടോട്ടി കോട്ടുകരയില്‍ 22 കാരിയെ റോഡില്‍ നിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 15 കാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സി സി ടി വി ദൃശ്യങ്ങളും ലഭിച്ചു.യുവതിയെ ആക്രമിക്കുന്നതിനിടെ പതിനഞ്ചുകാരന് ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് എങ്ങനെ ഉണ്ടായെന്ന വീട്ടുകാരുടെ ചോദ്യത്തിന് നായ കടിച്ചതെന്നായിരുന്നു മറുപടി.

തന്നെ ഉപദ്രവിച്ചയാളെ തിരിച്ചറിയാമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ സൂചന പ്രകാരമാണ് 15 കാരനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ കടന്നുപിടിച്ച പ്രതി തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്ക് പിടിച്ചു വലിച്ച്‌ കൊണ്ടുപോവുന്നതിനിടെ ചെറുക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.  കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരു്ന്നു.

ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു  
സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക