നാടൻപാട്ട് (ദീപ ബിബീഷ് നായർ (അമ്മു))

Published on 04 November, 2021
നാടൻപാട്ട് (ദീപ ബിബീഷ് നായർ (അമ്മു))
പാണപ്പാട്ടിൻ്റെ തുടിയിൽ തുള്ളണ
പൂവ് പോലുള്ള പെണ്ണേ...

പുഞ്ചിരിച്ചു കണ്ണേറുകാട്ടി നീ
കരളെടുത്തെൻ്റെ കണ്ണേ....

കറുപ്പഴകിൻ്റെ റാണി നിന്നുടെ
ചന്തം കണ്ടു ഞാൻ വീണേ....

ഒറക്കമില്ലാതെ കെടന്ന രാത്രിയിൽ
മതുര സൊപ്പനം കണ്ടേ....

കോലു കൊട്ടണു നെഞ്ചിൽ പൂരത്തിൻ
പടക്കം പൊട്ടണു പൊന്നേ....

കിലുങ്ങും കാലൊന്നടുത്തു വന്നപ്പം
ഏൻ കൊതിച്ചു പോയെടി പെണ്ണേ.....

സൊറ പറഞ്ഞൊന്നു കൂട്ടുകൂടാനായി
കുളക്കരയിൽ വന്നാൽ....

കൈതപ്പൂവിൻ്റെ മറവിൽ വച്ചു ഞാൻ
മധുര സമ്മാനം നൽകാം.....

പാകം വന്നു നീ പഴുത്ത മാങ്ങ പോൽ
പലരും കണ്ണേറു വച്ചേ....

പൊരയിലേക്ക് ഞാൻ കൊണ്ടു പോവാട്ടോ
മാരി മാറട്ടെ കണ്ണേ....


ബിജു വാസുദേവൻ 2021-11-09 03:48:02
നല്ല വരികൾ 👌👍🥰❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക