ഇഷ്ടത്തിന്റെ എണ്ണ വറ്റും മുൻപ് ( കവിത : ശിവദാസ് സി.കെ )

Published on 09 November, 2021
ഇഷ്ടത്തിന്റെ  എണ്ണ വറ്റും മുൻപ്  ( കവിത : ശിവദാസ് സി.കെ )
നീയെന്ന 
വിളക്കിലെ 
എണ്ണയൂറ്റിക്കുടിക്കുന്നൊരു
പടുതിരിയാണ് 
പരാദമാണ് 

സ്വയമെരിഞ്ഞു
പ്രകാശമേകി 
അണഞ്ഞു പോകാൻ 
വിധിക്കപ്പെട്ട 
ചാവേറാണ് 

ഇഷ്ടത്തിന്റെ 
എണ്ണ വറ്റും  മുൻപ്
പച്ച കലർന്ന 
വെറുപ്പിന്റെ ക്ലാവ് 
പിടിക്കും മുൻപ് 
വലിച്ചെറിഞ്ഞേക്കുക ... ! 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക