Image

ഭക്ഷണത്തിലും മതം കലരുമ്പോൾ (ജെയിംസ് കുരീക്കാട്ടിൽ)

Published on 13 November, 2021
ഭക്ഷണത്തിലും മതം കലരുമ്പോൾ (ജെയിംസ് കുരീക്കാട്ടിൽ)
ആള് 70 വയസുള്ള ഒരു പാകിസ്താനിയാണ്. ഒരു പാവം മനുഷ്യൻ. മുപ്പത് വർഷങ്ങളോളമായി അമേരിക്കയിൽ എത്തിയിട്ട്. ഇവിടെയുള്ള ബന്ധുക്കളെ സന്ദർശിക്കാൻ എന്ന പേരിൽ എത്തിയതാണ്. പിന്നെ തിരികെ പോയില്ല. പാകിസ്താനി ഗ്രോസറി സ്റ്റോറുകളിലും റെസ്റ്റോറന്റുകളിലും ഒക്കെ ജോലി ചെയ്ത് ഒളിച്ചും പാത്തും ജീവിച്ചു. ക്രമേണ സിറ്റിസൺഷിപ് കിട്ടി. ഏറെ കാലത്തെ കഠിനാദ്ധ്വാനവും ദാരിദ്ര്യവും പിന്നെ ഇൻഷുറൻസ് ഇല്ലാതിരുന്നത് കൊണ്ട്  കൊളസ്ട്രോളും ഡയബെറ്റിക്‌സും ഒന്നും ശ്രദ്ദിക്കാതെ പോയതുകൊണ്ടുമാവാം  ഇപ്പോൾ അസുഖബാധിതനായാണ് നഴ്സിംഗ് ഹോമിൽ എത്തിയിരിക്കുന്നത്. കാര്യമായി ഭക്ഷണം ഒന്നും കഴിക്കുന്നില്ല. ഭാഷയുടെ പ്രശ്നം വേറെ. കോവിഡ് പ്രോട്ടോകോൾ മൂലം വീട്ടുകാർക്ക് സന്ദർശിക്കാനും ഭക്ഷണം കൊണ്ട് വന്ന് കൊടുക്കാനും പറ്റുന്നില്ല.

കുറച്ചെങ്കിലും ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യം മോശമാവില്ലേ? സ്നേഹത്തോടെ നിർബന്ധിച്ചു.

ഇച്ചരെ ചോറും ചിക്കനും കിട്ടിയാൽ കഴിക്കാമായിരുന്നു. പറയുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നോട്ടം ഉണ്ടായിരുന്നതായി തോന്നി.
പിന്നെ ഒന്നും ആലോചിച്ചില്ല.

നാളെ വരുമ്പോൾ ഞാൻ കൊണ്ടുവരാം  ചോറും ചിക്കനും.
കേട്ടപ്പോൾ ആ കണ്ണുകൾ ഒരു നിമിഷം തിളങ്ങിയതായി തോന്നി. പിന്നെയും ഒരു മ്ലാനത.
ചിക്കൻ വേണ്ട. ചോറും എന്തെങ്കിലും സബ്ജിയും മതി.
അതെന്താ ചിക്കൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് മനസ്സ് മാറിയത്? ചിക്കൻ തന്നെ കൊണ്ടുവരാം.

ഇത്തിരി സങ്കോചത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒന്നും വിചാരിക്കരുത്. ഹലാൽ കഴിച്ചേ ശീലമുള്ളൂ. ബുദ്ധിമുട്ടാവില്ലേ. അതുകൊണ്ടാ.
ഒരു സാധു മനുഷ്യൻ. മതം ചെറുപ്പത്തിലെ അടിച്ചേൽപ്പിച്ച ഒരു ശീലം. അത്രമാത്രം. അതുകൊണ്ട് തന്നെ ഒന്ന്  മനസ്സിലുറപ്പിച്ചു. കൊടുക്കുന്നെങ്കിൽ ഇദ്ദേഹത്തിന് ഹലാൽ ചിക്കൻ കറി തന്നെ നാളെ കൊണ്ടുവന്ന് കൊടുക്കണം.
ഞാൻ താമസിക്കുന്ന സിറ്റിയിൽ നിന്ന് ഏതാണ്ട് 30 മൈൽ ദൂരം മാത്രമേയുള്ളൂ, അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലിം സമൂഹം തിങ്ങി പാർക്കുന്ന ഡിയർബോൺ സിറ്റിയിലേക്ക്. ഒരു ലക്ഷത്തോളം മുസ്ലിം മത വിശ്വാസികൾ ഉണ്ട്.  അവിടെ എല്ലാ ഹലാൽ പ്രൊഡക്ടുകളും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ( ഈ ഡിയർബോൺ സിറ്റിയിലാണ് 2013ൽ മക്‌ഡൊണാൾഡ് ന് എതിരെ അഹമ്മദ് അഹമ്മദ് എന്നൊരാൾ കൊടുത്ത കേസിൽ 7 ലക്ഷം ഡോളർ ശിക്ഷ വിധിച്ചത്. ഹലാൽ എന്ന് പരസ്യപ്പെടുത്തിയതിന് ശേഷം മക്‌ഡൊണാൾഡ് വിറ്റ ചിക്കൻ നഗ്ഗറ്റ്സ് ഹലാൽ അല്ലാതിരുന്നതാണ് കാരണം. പക്ഷെ അഹമ്മദിന് ആകെ 20,000 ഡോളറെ കിട്ടിയുള്ളൂ. 2,30,000 ഡോളർ വക്കീലും ബാക്കി ചില മുസ്ലിം സംഘടനകളും കൊണ്ടുപോയി).
ജോലിയിൽ നിന്നിറങ്ങി നേരെ ഡിയർബോണിലേക്ക് വച്ച് പിടിച്ചു. ഇഷ്ടം പോലെ കടകൾ ഉണ്ട്.  ഹലാൽ ചിക്കൻ തന്നെ വാങ്ങി.

വീട്ടിൽ വന്ന് ഭാര്യയോട് കാര്യങ്ങൾ വിവരിച്ചു.
ചോദ്യം ഉടനെ വന്നു. എന്താ ഈ ഹലാൽ? ( സംഭവം ഒരു വര്ഷം മുമ്പായത്  നന്നായി. ഇന്നായിരുന്നെങ്കിൽ, ഉസ്താദ് ബിരിയാണിയിൽ തുപ്പുന്ന വീഡിയോ ഒക്കെ കണ്ടിരിക്കുന്ന അവളെനിക്ക് ക്ലാസ് എടുക്കുമായിരുന്നു).
അത് അവര് കൊല്ലുന്നതിന് മുമ്പ് ചൊല്ലുന്ന എന്തോ പ്രാർത്ഥനയോ മറ്റോ ആണ്. പറഞ്ഞൊഴിഞ്ഞു.
ചിക്കൻ കറി റെഡിയായി. ഓഗസ്റ്റ്  15 ന്  ഇന്ത്യയെ വിഭജിച്ചത് പോലെ, കറി രണ്ടായി പകുത്തു. പകുതി പാകിസ്ഥാനി അപ്പൂപ്പന്. പകുതി ഞങ്ങൾ ഇന്ത്യാക്കാർക്കും.
പിറ്റേന്ന് കൊണ്ടെ കൊടുക്കുമ്പോൾ, ഇത്ര ആഹ്ലാദത്തോടും നിർവ്രിതിയോടും ഒരു മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് നോക്കിനിന്നുപോയി. അവസാനം ആ മുഖത്ത് കണ്ട ചിരിയോളം വലിയ കാഴ്ച പോലെ അധികമൊന്നും ജീവിതത്തിൽ കണ്ടിട്ടില്ല. (ഇതിനെ കുറിച്ച് അന്ന് എഴുതണമെന്ന് തോന്നിയിട്ടും വേണ്ടെന്ന് വെച്ചത്, നമ്മൾ ചെയ്യുന്ന ചില കുഞ്ഞു കാര്യങ്ങളുടെ വലിയ പ്രഘോഷണമായി ആർക്കെങ്കിലും തോന്നിയെങ്കിലോ എന്ന് ഭയന്നാണ്).

ഇന്ന് ഹലാൽ വിഷയം ഇത്രയേറെ വിദ്വെഷപരമായി നമ്മുടെ നാട് ചർച്ച ചെയ്യുമ്പോൾ ഒന്ന് പങ്ക് വെയ്ക്കണമെന്ന് തോന്നി.
എന്തിലും ഏതിലും മതം കലർത്തി വിഷമയമാക്കിയവരാണ് നമ്മൾ. നമ്മുടെ രാഷ്ട്രീയവും നമ്മുടെ സാമൂഹ്യ ജീവിതവുമെല്ലാം.
ഭക്ഷണത്തിലെങ്കിലും മതം കലർത്തരുത്.
അപേക്ഷയാണ്.
Join WhatsApp News
George 2021-11-13 19:34:01
Are are you allowed to bring home made food for a resident in a nursing home? It is unusual to get permission.
അകക്കണ്ണുകൾ 2021-11-17 09:38:12
റിയാലിറ്റി ( യഥാർത്ഥം ) യായ പ്രകൃതിയിൽ നിന്നും പ്രകൃതിദത്ത ജീവിതത്തിൽ നിന്നും ഒളിച്ചോടി വെർച്വാലിറ്റി (അയഥാർത്ഥം ) യായ ആത്മീയതയിൽ അഭയം തേടിയവരാണ് സന്യാസിമാർ . അവരാണ് മനുഷ്യ വർഗ്ഗത്തെ പ്രകൃതിയിൽ നിന്നും അകറ്റി മരണാനന്തര ജീവിത മുണ്ടെന്നു പറഞ്ഞ് മനസ്സിന്റെ കാൻവാസിൽ തെളിയുന്ന വെർച്വൽ (അയഥാർത്ഥ ) ലോകത്തെ കാട്ടി പ്രലോഭിപ്പിച്ച് മനുഷ്യ ജന്മങ്ങളെ പ്രകൃതി വിരുദ്ധരാക്കിയത്. പുരോഹിത വർഗ്ഗം അവരുടെ കൂട്ടാളികളാണ്. വെർച്വാലിറ്റിയുടെ ഈ ഏജന്റുമാരുടെ ശ്രമം വിജയിച്ചപ്പോൾ പ്രകൃതി വെറും കാട് മാത്രമായി , പ്രകൃതി നിയമങ്ങളും പ്രകൃതിദത്ത ജീവിതവും മനുഷ്യന് തെറ്റും പാപവും വെർച്വൽ ലോകത്തെ നരക ശിക്ഷയ്ക്ക് കാരണമാകുന്നതുമായി. ഇന്നു മനുഷ്യൻ റിയാലിറ്റിയെ വെർച്വാലിറ്റിയായും വെർച്വാലിറ്റിയായ സ്വർഗ്ഗ, നരക , ദൈവ സങ്കൽപങ്ങളാണ് യഥാർത്ഥം (റിയാലിറ്റി) എന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നു. മനുഷ്യർ നടത്തുന്ന അഭിപ്രായപ്രകടനങ്ങളിലും ചർച്ചകളിലും അവർ വെർച്വാലിറ്റിയെ റിയാലിറ്റിയായി ആത്മാർത്ഥവും സത്യസന്ധവുമായി അവതരിപ്പിക്കുന്നു. റിയാലിറ്റിയിൽ നിന്നും ഒളിച്ചോടിയ ,വെർച്വാലിറ്റിയുടെ ഏജന്റുമാരായ , സന്യാസിമാരാലും പുരോഹിത വർഗ്ഗത്താലും നയിക്കപ്പെടുന്ന മനുഷ്യരുടെ കൂട്ടമാണ് മതങ്ങൾ. അതിനാൽ സന്യാസിമാരും പരോഹിത വർഗ്ഗവും ശ്രേഷ്ഠന്മാരാണ് എന്ന് വെർച്വാലിറ്റിയുടെ ഭക്തന്മാർ പറയുന്നു. റിയാലിറ്റിയായ പ്രകൃതിയിൽ നിന്നും അവർ അപകടകരമായ ഒരു ദൂരത്തേക്ക് അകന്നു പോയിരിക്കുന്നു എന്ന് മനസ്സിലാക്കുവാൻ അവർക്ക് സാധിക്കുന്നില്ല. എത്രമാത്രം പ്രകൃതിയിൽ നിന്ന് അകന്നു പോകന്നുവോ അത്രയും അവർ വെർച്വാലിറ്റിയിലേക്ക് അടുക്കുന്നു. പ്രലോഭനങ്ങളും ഭീഷണികളും ഉപദേശങ്ങളും വെർച്വാലിറ്റിയുടെ ഏജന്റുമാർ ഉപയോഗിക്കുന്നു. : ഓരോ ജീവിവർഗ്ഗത്തിനും ജീവസന്ധാരണത്തിന് ഒരു നിശ്ചിത അളവ് പ്രകൃതി ആവശ്യമാണെന്നും ഈ പ്രകൃതിയുടെ അളവ് ക്രമാതീതമായി കുറയുമ്പോൾ ജീവി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കപ്പെടുമെന്നും പട്ടിണിയും സാമൂഹിക പ്രശ്നങ്ങളും മനുഷ്യനിൽ പ്രകൃതി വിരുദ്ധത സൃഷ്ടിക്കുമെന്നും പ്രകൃതിയോട് കലഹിക്കുന്ന മനുഷ്യർ തങ്കളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുവാൻ ഒരു രക്ഷകനെ തേടുമെന്നും വെർച്വാലിറ്റിയുടെ ഏജന്റുമാർക്ക് നന്നായി അറിയാം. പ്രകൃതിയോട് കലഹിക്കുന്ന മനുഷ്യരെ പ്രകൃതിയും പ്രകൃതി നിയമങ്ങളും പ്രതിദത്ത ജീവിതവുമാണ് എല്ലാ കഷ്ടപ്പാടുകൾക്കും കാരണമെന്നും നിങ്ങളുടെ കഷ്ടപ്പാടുകളെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു രക്ഷകൻ വെർച്വാലിയിൽ ഉണ്ടെന്നും ആ രക്ഷകനോട് പ്രാർത്ഥിച്ചാൽ ആ ശക്തി നിങ്ങൾക്ക് രക്ഷ നൽകുമെന്നും അവർ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആടിനെ പച്ചില കാട്ടി പ്രലോഭിപ്പിച്ച് അറവ് ശാലയിലേക്ക് നയിക്കുന്നതുപോലെ മനുഷ്യരാശിയെ വെർച്വാലിറ്റിയുടെ ഏജന്റുമാർ രക്ഷക സങ്കൽപത്തെ കാട്ടി, സ്വർഗ്ഗ നരകങ്ങളെ കാട്ടി, പ്രകൃതിയിൽ നിന്നും മനസ്സിന്റെ ക്യാൻവാസിൽ തെളിയുന്ന ആത്മീയ വാദികളുടെ വെർച്വൽ ലോകത്തേക്ക് നയിക്കുന്നു. ഇതു കറകളഞ്ഞ പ്രകൃതി വിരുദ്ധ തയാണ്.. തങ്ങൾ കൃത്യമായി ചതിക്കപ്പെടുമ്പോഴും ഇനിയും രക്ഷകൻ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ മനുഷ്യ വർഗ്ഗത്തെ കെണിയുടെ ഉൾഭാഗങ്ങളിലേക്ക് നയിക്കുകയാണ് വെർപ്പാലിറ്റിയുടെ ഏജന്റുമാരായ സന്യാസിമാരും പുരോഹിത വർഗ്ഗവും ചെയ്യുന്ന ക്രൂരത . സത്യം മനുഷ്യൻ അറിയാതിരിക്കുവാൻ ,അവരുടെ അകക്കണ്ണുകൾ തുറക്കപ്പെടാതിരിക്കുവാൻ അവർ അശാസ്ത്രീയ .വിദ്യാഭ്യാസമെന്ന വിഷ മരുന്നു നൽകി കൊണ്ടിരിക്കുന്നു. അതിനായി ശാസ്ത്രത്തേയും ശാസ്ത്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അവർ അവരുടെ വരുതിയിലാക്കിയിരിക്കുന്നു. റിയാലിറ്റിയുടെ മേൽ വെർച്വാലിറ്റിയുടെ ഈ വിജയമാണ് ഇന്നു പ്രകൃതിയുടേയും മനുഷ്യ വർഗ്ഗത്തിന്റ ഭൂമിയിലെ സകല ചരാചരങ്ങുടേയും നാശത്തിനു കാരണമായത്. ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യൻ ആത്മീയ വാദികളും ഭൗതികവാദികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവർ തമ്മിലുള്ള വാഗ്വാദം സംഘട്ടനമായി പരിണമിക്കുന്നു. പ്രകൃതി വിരുദ്ധന്മാരുടെ വിജയം വെർച്വാലിറ്റിയിലേക്ക് പലായനം ചെയ്തവരുടെ കൂട്ടമായ മതങ്ങളുടെ വിജയത്തിനും ശുദ്ധ പ്രകൃതിയുടെ നാശത്തിനും കാരണമായിരിക്കുന്നു. അന്ധമാക്കപ്പെട്ട മനുഷ്യന്റെ അകക്കണ്ണുകൾ തുറക്കപ്പെട്ടാൽ മാത്രമേ ഈ പ്രതിഭാസത്തിന് ശാശ്വതമായ ഒരു പരിഹാരമുണ്ടാകുകയുള്ളു.-Chanakyan
തുപ്പലും - കൊല്ലലും 2021-11-17 09:56:26
തുപ്പലും - കൊല്ലലും - ശൈശവ വിവാഹവും - അഞ്ച് നേര അലറിയുള്ള ബാങ്ക് വിളി ശല്യവും മറ്റും കാരണം ഇപ്പോ മുഹമദ് എന്ന പേരു കേൾക്കുമ്പോൾ തന്നെ പേടിയും , വെറുപ്പുമാണ് സർ . ,🤮 എന്തൊരു മാരണ ജൻമമായി പോയി ഇയാളുടെത് എന്ന് ചിന്തിച്ച് പോവുകയാണ്. ??😥. ഇയാൾ ജനിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പലപ്പോഴും ആത്മാർത്ഥമായി ആലോജിച്ചു പോവാറുണ്ട് . 😥 ലോകത്ത് ആരെയും സമാധാനത്തോടെ ജീവിക്കാൻ ഇയാളുടെ സിദ്ധാതങ്ങൾ അനുവധിക്കില്ല എന്നതാണ് സത്യം. ലോകം കണ്ട ഏറ്റവും വലിയ ശല്യം തന്നെയാണ് മുഹമദ് & ഇസ്ലാം എന്ന് നിസംശയം കണ്ണും പൂട്ടി ഏത് ഉറക്കത്തിലും പറയാം. 🤮 Naradhan
Sudhir Panikkaveetil 2021-11-17 14:01:05
നാരദ മുനിശ്രെഷ്ട പ്രണാമം അങ് അമേരിക്കയിൽ വീണയും മീട്ടികൊണ്ടു നടക്കുന്നതു കൊള്ളാം.. അപ്രിയ സത്യങ്ങൾ അതും അവസരം നോക്കാതെ വിളിച്ചുപറഞ്ഞു പേരിൽ കളങ്കമുണ്ടാക്കി. എന്നാലും മുഹമ്മദ് എന്ന പേരും അദ്ദേഹത്തെപ്പറ്റി അങ് അറിയുന്ന സത്യങ്ങളും പറയാതിരിക്കുന്നത് നന്നായിരിക്കും. തുപ്പലും, കൊല്ലലും, ശൈശവ വിവാഹവും നിലവിലിരിക്കെ സമ്പന്ന രാജ്യം എന്ന് പറയുന്ന അമേരിക്കയിൽ പ്രതിവർഷം 20000 പേര് ഇസ്‌ലാം മതം സ്വീകരിക്കുന്നു. അപ്പോൾ പിന്നെ നാരായണ നാരായണ എന്ന് പറഞ്ഞു വീണ മീട്ടി അങ്ങ് അങ്ങയുടെ കാര്യം നോക്കുന്നതല്ലേ നല്ലത്.
തിരുത്തണം 2021-11-17 16:25:22
തിരുത്തണം:- താങ്കൾ അമേരിക്കയിലാണോ? അമേരിക്കയിലാരും ഇസ്ലാമിൽ ചേരുന്നില്ല. ഇസ്‌ലാമോ ഫോബിയ ഏറ്റവും കൂടുതലുള്ള രാജ്യമാണ് അമേരിക്ക. ട്രമ്പ് കാലത്തു ആണ് ഇതു ഏറ്റവും കൂടുതൽ വർദ്ധിച്ചത്. താങ്കളുടെ കമൻറ്റ് വായിക്കുന്ന കേരള ഉസ്താദുകൾ ഇനി ഇത് കുറേക്കാലം കൂവി നടക്കും. ശ്രീ. സുധീർ!; താങ്കൾ തന്നെ ഇത് തിരുത്തണം - നാരദൻ * there is no data or evidence of your statement.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക