Image

നടി ആക്രമിക്കപ്പെട്ട കേസ്: മൂന്നാം പ്രതി മണികണ്ഠന് ജാമ്യം

Published on 15 November, 2021
നടി ആക്രമിക്കപ്പെട്ട കേസ്: മൂന്നാം പ്രതി മണികണ്ഠന് ജാമ്യം
എറണാകുളം: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

2017 ല്‍ പൊലീസ് അറസ്റ്റ് ചെയ്തത് മുതല്‍ റിമാന്‍ഡ് തടവുകാരനായി തുടരുകയായിരുന്നു ഇദ്ദേഹം. കേസിന്റെ വിചാരണ നീണ്ട് പോവുന്ന പശ്ചാത്തലത്തില്‍ ഇയാള്‍ കോടതിയെ സമീപിച്ച്‌ ജാമ്യം തേടുകയായിരുന്നു. നേരത്തെയും പലതവണ ജാമ്യാപേക്ഷയുമായി മണികണ്ഠന്‍ ഉള്‍പ്പടേയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. 

എന്നാല്‍ അന്നൊന്നും ജാമ്യം നല്‍കാന്‍ കോടതി തയ്യാറായിരുന്നില്ല. കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നിവര്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക