Image

അത് പയ്യന് പറ്റിയ അബദ്ദം ; ഖേദം പ്രകടിപ്പിച്ച് സുബി

ജോബിന്‍സ് Published on 16 November, 2021
അത് പയ്യന് പറ്റിയ അബദ്ദം ; ഖേദം പ്രകടിപ്പിച്ച് സുബി
ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഗാനാലാപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സംഭവത്തില്‍ നടി സുബി സുരേഷിന് ട്രോള്‍ പൂരമായിരുന്നു. ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി. 

തന്റെ പേജ് മാനേജ് ചെയ്യുന്ന പയ്യന് പറ്റിയ അബന്ധമാണ്. തെറ്റു പറ്റിയതാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും സുബി ഫേസ്ബുക്കില്‍ കുറിച്ചു.

സുബിയുടെ വാക്കുകള്‍;

'കഴിഞ്ഞ ദിവസം നമ്മുടെ പേജില്‍ 'ദാസേട്ടന് പിറന്നാളാശംസകള്‍' എന്ന പോസ്റ്റ് നമ്മുടെ പേജ് മാനേജ് ചെയ്യുന്ന പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്. 'ദാസേട്ടന് ആശംസകള്‍' എന്നതിനു പകരം പിറന്നാളാശംസകള്‍ എന്നു തെറ്റി പോസ്റ്റിടുകയാണുണ്ടായത്. തെറ്റ് തെറ്റു തന്നെയാണ്. അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. അതോടൊപ്പം ട്രോളന്മാര്‍ക്ക് നന്ദി'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക