Image

സൗമ്യ സാജിദിന്റെ മാന്ത്രിക പരവതാനി (പുസ്തകപരിചയം-സന്ധ്യ എം)

Published on 16 November, 2021
സൗമ്യ സാജിദിന്റെ മാന്ത്രിക പരവതാനി (പുസ്തകപരിചയം-സന്ധ്യ എം)

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ മായാജാലക്കാരി സൗമ്യ  സാജിദിന്റെ ഓർമ്മക്കുറിപ്പാണ്   മാന്ത്രിക പരവതാനി.

പുസ്തകത്തിന്റെ പേരാണ് എന്നെ അതിലേക്ക് ആകർഷിച്ചത് . കുട്ടിയായിരുന്നപ്പോൾ മാജിക്ക് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു  അത്ഭുതം നിറഞ്ഞ മനസ്സോടെയായിരുന്നു ഞാൻ ആ കലരൂപം കണ്ടിരുന്നത്.തുടക്കവും ഒടുക്കവും ഒരു എത്തും പിടിയും തരാതെ ആകാംഷനിറച്ച് അവസാനിച്ചിരുന്നു ഓരോ മാജിക് ഷോകളും എനിക്കു മുന്നിൽ.

എഴുതുന്ന വ്യക്തിത്വത്തിന്റെ ജീവിതമാണ് ഓർമ്മകുറിപ്പുകൾ .അതുകൊണ്ടുതന്നെ ആവേശത്തോടെയാണ് പൊതുവേ ഞാൻ അത് വായിച്ചു തുടങ്ങാറ്.കാരണം അതിലെ വിഷയങ്ങൾ സങ്കല്പങ്ങൾ അല്ല .

ഒരാൾ നടന്നുനീങ്ങിയ യഥാർത്ഥ ജീവിത വീഥിയാണ്.ആ കൂടെ നടക്കുമ്പോൾ  ഉൾക്കൊള്ളൻ കാണും  ഉൾപ്പുളകമാക്കുന്നത് കാണും ഉള്ളുലയ്ക്കലുകൾ കണ്ടേക്കാം.  ഉൾപ്രേരണകളും തിരിച്ചറിവുകളും ഉണ്ടാകാം. 

സൗമ്യ സാജിദിന്റെ  ഈ പുസ്തകം അത്തരമൊന്ന് തന്നെയാണ്. അവരുടെ കുട്ടിക്കാലം ഓർമ്മകളാൽ സമൃദ്ധമാണ്. ഏറ്റവും വലിയ ജീവിത ഭാഗ്യം നിറപ്പകിട്ടാർന്ന ഓർമ്മകൾ  ഒരു ജീവിതത്തിൽ ലഭിക്കുന്നത് തന്നെ .

ഇവിടെ സുന്ദരമായ വരികളിലൂടെ എഴുത്തുകാരി ഓർമ്മവച്ച കാലം മുതലുള്ള തന്റെ അനുഭവങ്ങൾ മാന്ത്രിക പരവതാനിയിലൂടെ വായനക്കാർക്കു മുന്നിൽ തുറക്കുകയാണ്.

വർണ്ണപ്പകിട്ടാർന്നതും വേദന നിറഞ്ഞതും സത്യസന്ധവുമായ ഒരുപാട്  ഓർമ്മകൾ യഥാർത്ഥമായ് എഴുതിയിരിക്കുന്നു.

ആദ്യമായി ബേബി സൗമ്യ ജനങ്ങൾക്ക് മുന്നിലേക്ക് വന്നത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മായാജാലക്കാരി എന്ന പദവി സ്വന്തമാക്കി തന്റെ ഡാഡിയ്ക്കൊപ്പം മാജിക് അവതരിപ്പിച്ചുകൊണ്ടാണ്.

പെൺകുട്ടികളുടെ ശബ്ദ്ദം പോങ്ങരുത് എന്ന സാഹചര്യത്തിൽ നിന്ന് ലോകത്തിനു മുന്നിൽ ഇന്ദ്രജാല ചെപ്പ് കൈയിൽപ്പിടിച്ച്  ബേബി സൗമ്യ വാനോളമുയർന്നു നിന്നു.

അഭിമാനകരം.

മാജിക്കിന്റെ രഹസ്യം പുറത്തു പറയാൻ പാടില്ലെന്ന ഡാഡിയുടെ ഉഗ്രശാസനം അനുസരിക്കാൻ ആത്മസംഘർഷത്തിൽപ്പെട്ട്  ഉലയുന്ന കുട്ടിയുടെ ഹൃദയവികാരം നന്നായി എഴുതിയിരിക്കുന്നു.

കുസൃതി നിറഞ്ഞ കണ്ണുകൾ ഉള്ള ഓമനത്തം തുളുമ്പുന്ന ഒരു കുട്ടി മുഖം പുസ്തകത്തിന്റെ വായനയുടെ തുടക്കം എന്റെ മനസ്സിൽ വേദനയോടെ പുഞ്ചിരിതൂകി നിറഞ്ഞുനിന്നു .

മായാലോകത്തുനിന്നും പെട്ടെന്നുതന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ബേബി സൗമ്യ കാലെടുത്തു വച്ചു.പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി ചിത്രങ്ങളിൽ പ്രമുഖ നടീനടന്മാർ കൊപ്പം അഭിനയിച്ചുകൊണ്ട് അറിയപ്പെടുന്ന ബാലതാരമായി മാറി ജനഹൃദയങ്ങളിൽ നിറഞ്ഞു.

സിനിമാ സെറ്റുകളിലെ രസകരമായ ഓർമ്മകളും അവരുടെ വിദേശ യാത്രയും വളരെ മനോഹരമായി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.

ഒരു കാലഘട്ടത്തിൽ അവർ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് പഠനത്തിൽ മാത്രം ശ്രദ്ധ വച്ചു.
അക്കാലത്ത് മായാജാലക്കാരി എന്നത് ഒരു ഭാരമായി തോന്നിയതും ഒറ്റപ്പെടലും അനാഥത്വവും അതിന്റെ തീവ്രതയിൽ ഉള്ളിൽ അനുഭവപ്പെട്ടതും.അത്തരം ചിന്തകളിൽ പൂർണ്ണമായി വീണുപോകാതെ ശക്തമായി ജീവിതത്തിലേക്ക് വിജയകരമായി നടന്നു കയറിയതും പോസിറ്റീവ് ആയി അനുഭവപ്പെട്ടു.

ഒരുപാട് മാനസിക സമ്മർദ്ദം നിറഞ്ഞ മുഹൂർത്തത്തിലൂടെ  കുട്ടിക്കാലത് അവർ നടന്നിരിക്കുന്നു.പിന്നീടുള്ള കാലത്ത് അതെല്ലാം ജീവിതത്തിലെ വലിയ പാഠങ്ങൾ ആയി മാറിയിരിക്കാം.

സംഗീത പഠന നിലച്ചപ്പോൾ ഉണ്ടായ ആ കണ്ണുനീർ ഹൃദയത്തെ തൊടുന്നത് ആയിരുന്നു.വായനയിൽ പല കണ്ണുകളും അത് ഈറനണിയിക്കും ഉറപ്പ്.

കാണികളെ രസിപ്പിക്കുന്ന മായാജാലം എന്ന കലയ്ക്ക് പിന്നിൽ ഇത്ര കഠിനമായ പരിശ്രമങ്ങൾ ഉണ്ടായിരുന്നു എന്ന് ഈ പുസ്തകത്തിന്റെ വായനയിലാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.തലനാരിഴ പിഴയ്ക്കാതെ ശ്വാസമടക്കിപ്പിടിച്ച് മാജിക് അവതരിപ്പിക്കുന്ന എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.

സൗമ്യ സാജിദിന്റെ തൂലികയിൽ നിന്നും ഇനിയും ധാരാളം രചനകൾ ഉണ്ടാകട്ടെ
എല്ലാ ഭാവുകങ്ങളും .

സന്ധ്യ എം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക