Image

നാദം നിലച്ച താരാട്ട് ( കവിത: അസ്ബറ, കോഴിക്കോട്)

Published on 17 November, 2021
 നാദം നിലച്ച താരാട്ട് ( കവിത: അസ്ബറ, കോഴിക്കോട്)
എൻമനതാരിൽ മകരന്ദം തൂവി എങ്ങുപോയോമലേ നീ...
നിൻ ഹൃദയതാളം നിലച്ചതെപ്പോഴെന്നറിഞ്ഞീലല്ലോ ഞാൻ..
നിൻ കൊലുസിന്നൊലി
കാതോർത്തു നിൽക്കെ ഞാൻ..
എൻ താരാട്ടിന്നീണം കേൾക്കാതെ പോയോ നീ..

 ഞാനറിയാതെ സുഷുപ്തിയിലാണ്ടു പോയോ നീ..
പറയാൻ മറന്നതോ- നിന്നോട്
മറക്കാൻ പറഞ്ഞതോ- നാഥൻ

നിൻ മൃദുപാദസ്പർശമേറ്റൊരില്ലം കേഴുന്നു.
 നിന്നെ ത്യജിക്കാനശക്തമാമെന്നുദരം.

തൃഷ്ണതൻ ചിറകൊടിച്ചിറങ്ങി നീ
ഗമിക്കുമ്പോൾ
നോവിക്കുമോ നീ യെന്നാത്മജെ...

വിരഹാർദ്ര ഞാനോതുന്നു  യാത്രാമൊഴി.
വേപഥു  പൂണ്ടൊരധരത്താൽ...

 എന്നോമനേ...
 വിട...വിട...വിട....!!!


 നാദം നിലച്ച താരാട്ട് ( കവിത: അസ്ബറ, കോഴിക്കോട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക