Image

‘വിഡ്ഢികളുടെ മാഷ്’; ശാരി വീണ്ടും മലയാളത്തിലേക്ക്

Published on 17 November, 2021
‘വിഡ്ഢികളുടെ മാഷ്’; ശാരി വീണ്ടും മലയാളത്തിലേക്ക്
നവാഗത സംവിധായകന്‍ അനീഷ് വി എ ഒരുക്കുന്ന ചിത്രം ‘വിഡ്ഢികളുടെ മാഷ്’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടി ശാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്‍ എം ബാദുഷ, ദേവ് മോഹന്‍, വിഷ്ണു ഗോവിന്ദന്‍, ബിലഹരി, സുരഭി ലക്ഷ്മി, വികെ പ്രകാശ്, പ്രജേഷ് സെന്‍, അഞ്ജലി നായര്‍ എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.

ദിലീപ് മോഹന്‍, അഞ്ചലി നായര്‍, ശാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല, മണികണ്ഠന്‍ പട്ടാമ്പി (മറിമായം), സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍ എന്നീ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ അഖില്‍ സി ജെ , സ്റ്റീവ്, ദിവിന്‍ പ്രഭാകര്‍, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.

ബിജി ബാല്‍ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ പാടിയിരിക്കുന്നത് കെഎസ് ചിത്രയും സൂരജ് സന്തോഷുമാണ്. മാഫിയ ശശി- സംഘട്ടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക