Image

അല്ലു അര്‍ജുന്റെ 'പുഷ്പ 'യില്‍ സാമന്തയുടെ ഒന്നരക്കോടിയുടെ ഡാന്‍സും

ജോബിന്‍സ് Published on 18 November, 2021
അല്ലു അര്‍ജുന്റെ 'പുഷ്പ 'യില്‍ സാമന്തയുടെ ഒന്നരക്കോടിയുടെ ഡാന്‍സും

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് 'പുഷ്പ'. ചിത്രത്തിന്റേതായി പുറത്തുവരുന്നത് ഏറെ കൊതുകമുണര്‍ത്തുന്ന വാര്‍ത്തകളാണ്. ഇപ്പോഴിതാ ചിത്രത്തില്‍ സാമന്തയും എത്തുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. ഒരു ഗാന രംഗത്തിലാണ് സാമന്ത എത്തുന്നത്. 

അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറായിരിക്കും പുഷ്പയിലേത്. ഇതിനോടകം തന്നെ ഗാനരംഗത്തിനു വേണ്ടി സാമന്ത 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കെ ഒറ്റ ഗാനരംഗത്തിനു വേണ്ടിയുള്ള സാമന്തയുടെ പ്രതിഫലവും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. 

സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം ആയിരിക്കും സാമന്തയുടെ പെര്‍ഫോമന്‍സ്. കരിയറിലെ ആദ്യ ഡാന്‍സ് നമ്പര്‍ ആയിരിക്കെ എക്കാലവും ഓര്‍മ്മിക്കാവുന്ന വിരുന്നായിരിക്കും ഈ ഗാനമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക