Image

നടന്‍ വിനായകന്റെ പേജില്‍ നിറയെ തെറി പോസ്റ്റുകള്‍; വിവാദമായതോടെ പോസ്റ്റുകള്‍ മുക്കി

Published on 21 November, 2021
 നടന്‍ വിനായകന്റെ പേജില്‍ നിറയെ തെറി പോസ്റ്റുകള്‍; വിവാദമായതോടെ പോസ്റ്റുകള്‍ മുക്കി


നടന്‍ വിനായകന്റെ ഫേസ്ബുക്ക് പേജില്‍ ഒന്നിന് പിറെ ഒന്നായി തെറി പോസ്റ്റുകള്‍. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ മുഴുവന്‍ നീക്കം ചെയ്തു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ച നെറ്റിസണ്‍സ് ഇത് പ്രചരിപ്പിക്കുകയാണ്. ഒടുവില്‍ വിനയന്‍ പങ്കുവെച്ചിരിക്കുന്നത് ഒരു കരിങ്കല്‍ ശില്‍പ്പത്തിന്റെ ചിത്രമാണ്. ഇതിന്റെ കീഴില്‍ നിരവധപേര്‍ പഴയ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. 

നേരത്തെയും ഫേസ്ബുക്ക് പേജിലൂടെ വിനായകന്‍ വിചിത്ര പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. അതൊക്കെ വാര്‍ത്തയായിട്ടുമുണ്ട്. മറ്റ് വിശദീകരണങ്ങള്‍ ഒന്നുമില്ലാതെ വിചിത്രമായ ചിത്രങ്ങളും മറ്റും വിനായകന്‍ പങ്കുവെയ്ക്കാറുണ്ട്. 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാരണമോ, വിവരണമോ ഇല്ലാതെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയിരുന്നു വിനായകന്‍. നടി കങ്കണ റാണട്ടിന്റെ ചിത്രമാണ് വിനായകന്റെ ഫേസ്ബുക് വാളില്‍ എത്തിയത്. കങ്കണയുടെ മുംബൈ ഓഫീസ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇടിച്ച് നിരത്തിയിരുന്നു. ഇതിലുള്ള പ്രതിഷേധമാണോ, പിന്തുണയാണോ അതോ കങ്കണയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയമാണോ എന്നൊന്നും വ്യക്തമല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക