Image

ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസമായിരുന്നത് : ലക്ഷ്മി നക്ഷത്ര

Published on 22 November, 2021
ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസമായിരുന്നത് : ലക്ഷ്മി നക്ഷത്ര
വേറിട്ട അവതരണരീതിയിലൂടെ  പ്രേക്ഷകപ്രീതി  നേടിയ അവതാരക  ലക്ഷ്മി നക്ഷത്ര, ചേര്‍ത്തല ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നാരീപൂജയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയുംസോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു .

നാരീപൂജയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ട്  കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും തന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

”ജീവിതത്തില്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബര്‍ 16. വലിയ വിശിഷ്ട വ്യക്തികള്‍ പൂജിതയായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേര്‍ത്തലയിലെ, ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോള്‍, സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.''

”അവിടെ ചെന്നപ്പോള്‍, ആ ചടങ്ങിന്റെ ഭാഗമായപ്പോള്‍, ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു!”എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്‌നേഹത്തിനും, മനസ്സു നിറയെ നന്ദി മാത്രം!” എന്നാണ് ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക