Image

താങ്ക്‌സ് ഗിവിംഗിന് മുമ്പ് 14000 ഹൂസ്റ്റണ്‍ ക്രോഗര്‍ ജീവനക്കാര്‍ സമരത്തിലേക്ക്

പി.പി.ചെറിയാന്‍ Published on 23 November, 2021
താങ്ക്‌സ് ഗിവിംഗിന് മുമ്പ് 14000 ഹൂസ്റ്റണ്‍ ക്രോഗര്‍ ജീവനക്കാര്‍ സമരത്തിലേക്ക്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്രോഗര്‍ ജീവനക്കാര്‍ക്ക് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ മാനേജ്‌മെന്റ് വിസമ്മതിക്കുകയാണെങ്കില്‍ താങ്ക്‌സ്ഗിവിംഗിന് മുമ്പ് ഏതു ദിവസവും ജോലി ബഹിഷ്‌ക്കരിക്കുമെന്ന് യൂണിയന്‍.
 
2020 ഏപ്രില്‍ മുതല്‍ ക്രോഗര്‍ ജീവനക്കാര്‍ പുതിയ കോണ്‍ട്രാക്റ്റ് ഒപ്പുവെക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനേജ്‌മെന്റ് ഇതുവരെ അതിന് തയ്യാറായിട്ടില്ലാ എന്നാണ് യൂണിയന്‍ ആരോപിക്കുന്നത്.
 
കഴിഞ്ഞ ആഴ്ച ചേര്‍ന്ന യൂണിയന്‍ പൊതുയോഗമാണ് പണിമുടക്കിന് തീരുമാനമെടുത്തത്.
ജീവനക്കാരുടെ സമരത്തെ നേരിടുവാന്‍ മാനേജ്‌മെന്റും നടപടികള്‍ സ്വീകരിച്ചുതുടങ്ങി. ജീവനക്കാരുടെ സ്റ്റോറുകളില്‍ നിന്നും വിട്ടുനിന്നാല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
 
2022 ഏപ്രില്‍ മുതല്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് 56 മില്യണ്‍ ഡോളര്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാരുടെ കുറഞ്ഞ വേതനം 15 ഡോളര്‍ ആക്കുമെന്നും അവര്‍ പറഞ്ഞു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക