Image

മകന്‍ ദേവ്‌യാനെ പരിചയപ്പെടുത്തി ശ്രേയ ഘോഷാല്‍

Published on 23 November, 2021
മകന്‍ ദേവ്‌യാനെ പരിചയപ്പെടുത്തി ശ്രേയ ഘോഷാല്‍
 മകന്‍ ദേവ്‌യാനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി   പ്രിയ ഗായിക  ശ്രേയ ഘോഷാല്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു മകന്‍ എല്ലാവരോടും സംവദിക്കുന്ന രീതിയിലുള്ള പോസറ്റ്.

'ഹായ്...ഞാന്‍ ദേവ്യാന്‍, ഇന്നെനിക്ക് ആറ് മാസം പ്രായമായി. എനിക്ക് ചുറ്റുമുള്ള ലോകം നോക്കിക്കാണുന്നതിന്റെയും ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകങ്ങള്‍ വായിക്കുന്നതിന്റെയും കുഞ്ഞു കുഞ്ഞു തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും അമ്മയോട് ഏറെ നേരം വര്‍ത്തമാനം പറയുന്നതിന്റെയും തിരക്കിലാണ് ഞാനിപ്പോള്‍' പോസ്റ്റില്‍ പറയുന്നു.

തനിക്ക് നല്‍കുന്ന സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിത പങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക