Image

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്

Published on 23 November, 2021
സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്
 പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. നിരവധി ആരാധകരുള്ള താരത്തിന്റെ വാർത്തകളെല്ലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ നടിയുടെ   സഹോദരി പൂജ കണ്ണനും സിനിമയിലേക്കെത്തുകയാണ്. 

സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രം​ഗത്തേക്കെത്തുന്നത്. സമുദ്രക്കനിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.  റിമ കല്ലിങ്കലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.

 സംവിധായകൻ എ.എൽ വിജയുടെ തിങ്ക് ബി​ഗ് സ്റ്റുഡിയോ   അവതരിപ്പിക്കുന്ന  ചിത്രത്തിന്റെ കഥയും വിജയിന്റേതാണ്. ഡിസംബർ 3ന് സീ 5-ലൂടെ ചിത്രം പ്രദർശനത്തിനെത്തും. നേരത്തെ എ.എൽ വിജയുടെ അസിസ്റ്റന്റായി പൂജ പ്രവർത്തിക്കുകയായിരുന്നു.

കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തിൽ പൂജയെത്തിയിട്ടുണ്ട്.
സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക