Image

എണ്ണ വില കുറയും; 50 മില്യൺ ബാരൽ ക്രൂഡ് അമേരിക്ക വിപണിയിലിറക്കുന്നു  

Published on 24 November, 2021
എണ്ണ വില കുറയും; 50 മില്യൺ ബാരൽ ക്രൂഡ് അമേരിക്ക വിപണിയിലിറക്കുന്നു  
വാഷിംഗ്ടൺ, നവംബർ 24:  കോവിഡിനെ തുടർന്ന് ഇന്ധന ലഭ്യതയും ആവശ്യകതയും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യമാണുള്ളത്. എണ്ണ വില കുത്തനെ ഉയരാനും  ഇത് ഇടയാക്കി. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാൻ  സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽ (എസ്‌പിആർ) നിന്ന് 50 മില്യൺ ബാരൽ എണ്ണ പുറത്തിറക്കാൻ യുഎസ് ഊർജ വകുപ്പ് അനുമതി നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 
ഇതിൽ  18 മില്യൺ ബാരലുകൾ വില്പനയ്ക്കായി  കോൺഗ്രസ് മുമ്പ് അനുവദിച്ചതാണ്. 32 മില്യൺ ബാരലുകൾ എക്സ്ചേഞ്ച് ഉദ്ദേശത്തിനാണ്.
 പ്രധാന ഊർജ്ജ ഉപഭോഗ രാജ്യങ്ങൾക്ക് സമാന്തരമായി ഇത് കൂടി ലഭിക്കുന്നത് എണ്ണ വില കുറയ്ക്കാൻ സഹായിക്കുമെന്ന്  വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു.
 ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ആഴ്ചകളോളം കൂടിയാലോചനകൾ നടത്തിയാണ് തീരുമാനത്തിൽ എത്തിച്ചേർന്നത്, എണ്ണവില 10 ശതമാനത്തോളം കുറഞ്ഞു.
 
കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്ത് ഇന്ധന വിലയും പണപ്പെരുപ്പ സമ്മർദ്ദവും ഉയർന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.
 
അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (എ‌എ‌എ) പറയുന്നതനുസരിച്ച്, ഒരു ഗാലൻ റെഗുലർ ഗ്യാസോലിന്റെ  ദേശീയ ശരാശരി വില ചൊവ്വാഴ്ച വരെ $3.403 ആയിരുന്നു, ഒരു വർഷം മുമ്പ് $1.29 ഡോളറായിരുന്നു.
 അമേരിക്കൻ ജനതയുടെ ചെലവ് കുറയ്ക്കുന്നതിനും രാജ്യത്ത്  ശക്തമായ സാമ്പത്തിക വീണ്ടെടുക്കൽ സാധ്യമാക്കുന്നതിനും പ്രസിഡന്റിനുള്ള പ്രതിബദ്ധത ഈ പ്രഖ്യാപനത്തിൽ  പ്രതിഫലിപ്പിക്കുന്നതായി വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു. എണ്ണ വിതരണം നിലനിർത്തുന്നതിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ഏകോപിപ്പിച്ച്, ആവശ്യമെങ്കിൽ കൂടുതൽ നടപടിയെടുക്കാൻ പ്രസിഡന്റ് ജോ ബൈഡൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.
 
1970 കളിൽ യുഎസ് ഫെഡറൽ ഗവൺമെന്റ് ലോകത്തിലെ ഏറ്റവും വലിയ എമർജൻസി ക്രൂഡ് ഓയിൽ വിതരണമായ SPR സ്ഥാപിച്ചത്, പ്രാഥമികമായും  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിലെ തടസ്സങ്ങൾ  കുറയ്ക്കുന്നതിനുവേണ്ടിയാണ്.
 
Join WhatsApp News
Boby Varghese 2021-11-24 13:16:50
Some very ignorant people advise the President about Oil and its consumption. 50 million gallons are good for less than 3 days of need. . During the time of Presidents Carter and Ford, OPEC countries raised the price of Oil from $5 to $140 per barrel. Inflation went high sky. Mortgage rates went to 18%. Several recession followed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക