ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

Published on 24 November, 2021
ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)
ജീവിതം
കാറ്റിൽ
തുറന്നു വച്ച പുസ്തത്തിലെ
ഏടുകൾ പോലെയാണ് ..

എവിടെ തുടങ്ങിയെന്ന്
കൃത്യമായറിയാം.
എവിടെ നിർത്തിയെന്നറിയാൻ
വീണ്ടും വീണ്ടും
ഏടുകൾ മറയ്ക്കണം ..

ഓരോ പേജും
ശ്രദ്ധയോടെ
പരതിയാൽ കാണാം
ബാക്കി വച്ച
ഒരടയാളമോ
ഒരു കടലാസുതുണ്ടോ ..

വായിച്ചു തീർത്ത
വരികളിൽ
കാലം കുറിച്ചിട്ടിരിക്കും
ജീവിതത്തിന്റെ
അർത്ഥശൂന്യതകൾ ..

അവ മുന്നിലേക്കും
പിന്നിലേക്കും
ഗതികിട്ടാതുഴലും...

പക്ഷെ,
കഥയറിയാൻ
വായിച്ചു തീർത്തേ
പറ്റൂ
ജീവിതം പോലെ
ആടി തീർക്കണം
തിരശ്ശീല വീഴും മുന്നേ..

അപ്രസക്തമായ
അധ്യായങ്ങളും
അസ്തിത്വമില്ലാത്ത
കഥാപാത്രങ്ങളും ..

നീട്ടിവലിച്ചെഴുതിയ
കഥയില്ലാ പുസ്തകം
ആയുസ്സു പോലെ..
ജീവിതം പോലെ..മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക