Image

ഇംഗ്ലീഷ് കനാലില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു

Published on 25 November, 2021
ഇംഗ്ലീഷ് കനാലില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു
ലണ്ടന്‍: ഫ്രാന്‍സില്‍ നിന്ന ഇംഗ്ലണ്ടിലേക്ക് പോകുകയായിരുന്ന ബോട്ട് ഇംഗ്ലീഷ് കനാലില്‍ മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഫ്രാന്‍സിന്റെ വടക്കന്‍ തീരമായ കലൈസക്കു സമീപത്താണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ചെറിയ ഡിങ്കി മുങ്ങിയത്. സംഭവത്തില്‍ 27 പേര്‍മരിച്ചതായി ഫ്രഞ്ച് പോലിസും കലൈസ് മേയര്‍ നടാഷ ബൗണ്‍ചാര്‍ട്ടും പ്രാദേശിക ടെലിവിഷന്‍ ചാനലിലൂടെ പറഞ്ഞു. 

ഇംഗ്ലീഷ് ചാനലില്‍ ഇത്രയധികം ആളുകള്‍ ഒരുമിച്ച്‌ മുങ്ങിമരിക്കുന്ന ആദ്യത്തെ ദുരന്തമാണിതെന്ന് യുഎന്‍ ഏജന്‍സിയായ അന്താരാഷ്ട്ര അഭയാര്‍ഥി ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക