Image

മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; അന്വേഷണം ജില്ലാ െ്രൈകം ബ്രാഞ്ചിന്

Published on 25 November, 2021
മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; അന്വേഷണം ജില്ലാ െ്രൈകം ബ്രാഞ്ചിന്


കൊച്ചി: നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറല്‍ ജില്ല സി ബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല. പഴയ ജില്ലാ ക്രൈം ബ്രാഞ്ചാണ് സി ബ്രാഞ്ച് എന്നറിയപ്പെടുന്നത്.  നേരത്തെ ആലുവ ഡിവൈഎസ്പി. ശിവന്‍കുട്ടിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. കേസിലെ മൂന്ന് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ട സാഹചര്യത്തിലാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക