Image

അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു; ഒരാഴ്ചക്കിടെ മൂന്നാമത്തെ ശിശു മരണം

Published on 26 November, 2021
അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു; ഒരാഴ്ചക്കിടെ മൂന്നാമത്തെ ശിശു മരണം
പാലക്കാട്  ;അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ പത്താമത്തെ മരണവും.

 ഇന്ന് മരിച്ച ആണ്‍കുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മരണമെന്നാണ് പറയുന്നത്. നാല് ദിവസത്തിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക