Image

ഡിസംബര്‍ 10 മുതല്‍ സമരം തുടരുമെന്ന് അനുപമ

Published on 26 November, 2021
ഡിസംബര്‍ 10 മുതല്‍ സമരം തുടരുമെന്ന്  അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.

കുറ്റവാളികള്‍അനുപമ ഐ.എ.എസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് സി.ഡബ്ല്യൂ.സിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാവാനാണ് സാധ്യതയെന്ന് അനുപമ പറഞ്ഞു ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് അനുപമ വ്യക്തമാക്കി.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഒളിപ്പിച്ച് വെക്കേണ്ടതല്ലെന്നും അനുപമ പറഞ്ഞു.

ആരൊക്കെ മൊഴി നല്‍കി, എന്താണ് മൊഴി എന്നതൊക്കെ പുറത്തുവരണം. അങ്ങനെ വന്നാല്‍ മാത്രമേ തനിക്കും പങ്കാളിക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണം അവസാനിക്കുവെന്നും അനുപമ വ്യക്തമാക്കി.

കുഞ്ഞിനെ എടുത്തു മാറ്റിയതില്‍ തന്റെ അച്ഛനെതിരെ നിസാരമായ വകുപ്പുകളാണ് ചുമത്തിയതെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും അനുപമ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായും അനുപമ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക