Image

ബെംഗളൂരുവിനെ വിറപ്പിച്ച്‌ വീണ്ടും അജ്ഞാത ശബ്ദം

Published on 26 November, 2021
ബെംഗളൂരുവിനെ  വിറപ്പിച്ച്‌ വീണ്ടും അജ്ഞാത ശബ്ദം
ബെംഗളൂരു: ബെംഗളൂരു നഗരത്തെ വിറപ്പിച്ച്‌ വീണ്ടും അജ്ഞാത ശബ്ദം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് ശബ്ദം കേട്ടതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധിപേര്‍ പങ്കുവെച്ച വിവരം. എന്നാല്‍ ശബ്ദത്തിന്റെ ഉറവിടം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

"ഇപ്പോള്‍ ബംഗളൂരുവില്‍ ഒരു വലിയ സ്ഫോടന ശബ്ദം കേട്ടു, അതിന്റെ പ്രകമ്ബനത്തില്‍ വാതിലുകളും ജനലുകളും ഇളകി. രാജരാജേശ്വരി നഗറിലെ വീട്ടില്‍ നില്‍ക്കുമ്ബോഴാണ് എനിക്ക് ഇത് അനുഭവപ്പെട്ടത്. മറ്റുള്ള ആര്‍ക്കെങ്കില്‍ തോന്നിയോ??"- എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

"ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ജനാലകള്‍ ഇളകുന്നതിനോടൊപ്പം തന്നെ വലിയ ശബ്ദം വീണ്ടും കേട്ടു. ഇത്തവണ എന്താണ് സംഭവിച്ചത്? സോണിക് ബൂം? ഭൂകമ്ബം? ക്വാറി സ്‌ഫോടനമോ?"- എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തത്.

 നേരത്തേയും നഗരത്തില്‍ ഇത്തരം ശബ്ദങ്ങള്‍ കേട്ട അനുഭവങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍, സര്‍ജാപൂര്‍, ജെപി നഗര്‍, ബെന്‍സണ്‍ ടൗണ്‍, അള്‍സൂര്‍, ഐഎസ്‌ആര്‍ഒ ലേഔട്ട്, എച്ച്‌എസ്‌ആര്‍ ലേഔട്ട് എന്നിവിടങ്ങളിലെ നിരവധി നിവാസികള്‍ ഉച്ചത്തിലുള്ള 'ബൂം' ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും വാതിലുകളും ജനലും ഇളകിയിരുന്നു. 

നഗരത്തിന് മുകളിലൂടെ പറക്കുന്ന ഒരു യുദ്ധവിമാനം സൃഷ്ടിച്ച 'സോണിക് ബൂം' ആവാമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, പോലീസോ വ്യോമസേനയോ ആ സമയത്ത് വിശദീകരണം  നല്‍കിയിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക