Image

കോയമ്പത്തൂരില്‍ ട്രെയിന്‍തട്ടി കാട്ടാനകള്‍ ചരിഞ്ഞു

ജോബിന്‍സ് Published on 27 November, 2021
കോയമ്പത്തൂരില്‍ ട്രെയിന്‍തട്ടി  കാട്ടാനകള്‍ ചരിഞ്ഞു
കോയമ്പത്തൂരിന് സമീപം ട്രെയിന്‍തട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള തങ്കവേല്‍ കാട്ടുമൂല എന്ന സ്ഥലത്താണ് അപകടം. പാലക്കാട് വഴി കടന്നുപോയ മംഗളൂരു-ചെന്നൈ എക്സ്പ്രസ് തട്ടിയ രണ്ട് കുട്ടിയാനയും ഒരു പിടിയാനയുമാണ് ചരിഞ്ഞത്.

വാളയാര്‍ ദേശീയ പാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന എ ലൈന്‍ ട്രാക്കിലാണ് അപകടം. സാധാരണ കാട്ടാനകള്‍ എ ലൈനിനും ബി ലൈനിനും ഇടയില്‍ മുറിച്ച് കടക്കാറുള്ള മേഖലയാണ്. ഒരാന ട്രാക്കിലും മറ്റ് രണ്ടും ട്രാക്കിന് വശത്തും ആയാണ് വീണത്. രാത്രി വൈകി ആനകളുടെ ജഡം റെയില്‍പ്പാതയില്‍നിന്ന് മാറ്റിയാണ് യാത്ര തുടര്‍ന്നത്.

വാളയാറില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയാണ് അപകടം. കഞ്ചിക്കോട് മേഖലയില്‍ കറങ്ങുന്ന ആനകളാണോ എന്നറിയാന്‍ വാളയാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരും ഒപ്പം തമിഴ്‌നാട് വനം ഉദ്യോഗസ്ഥരും ആര്‍പിഎഫും സ്ഥലത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക