Image

വിവാഹത്തിനിടെ രണ്ട് കോടിയുടെ ആഭരണങ്ങളും പണവും കവര്‍ന്നു

Published on 27 November, 2021
വിവാഹത്തിനിടെ രണ്ട് കോടിയുടെ ആഭരണങ്ങളും പണവും കവര്‍ന്നു
ജയ്പുര്‍: ജയ് പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ നിന്നും രണ്ടു കോടി വിലവരുന്ന ആഭരണങ്ങളും പണവും മോഷണം പോയതായി പരാതി.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ആഭരണങ്ങളും പണവുമാണ്‌ നഷ്ടപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി .

മുംബൈയിലെ വ്യവസായി രാഹുല്‍ ഭാട്ടിയയുടെ മകളുടെ വിവാഹം സംഘടിപ്പിച്ച ജയ്പുരിലെ ഹോട്ടല്‍ ക്ലാര്‍ക് അമേറില്‍ കഴിഞ്ഞ ദിവസമാണ് വന്‍ കവര്‍ച്ച നടന്നത്. ഭാട്ടിയയുടെ കുടുംബവും ഹോട്ടലിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. രണ്ടു കോടിയുടെ ഡയമണ്ട് ആഭരണങ്ങളും 95,000 രൂപയുമാണ് ഇവര്‍ താമസിച്ചിരുന്ന ഒരു മുറിയില്‍ നിന്ന് നഷ്ടപ്പെട്ടത്.

അതെ സമയം ഹോട്ടല്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുല്‍ ഭാട്ടിയ പരാതിയില്‍ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഹോട്ടല്‍ മാനേജ്‌മെന്റിനേയും ജീവനക്കാരേയും ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക