Image

കൊവിഡ് ഗുളിക  വിചാരിച്ചത്ര ഫലപ്രദമല്ലെന്ന് നിർമ്മാതാവ് മെർക്ക് 

Published on 27 November, 2021
കൊവിഡ് ഗുളിക  വിചാരിച്ചത്ര ഫലപ്രദമല്ലെന്ന് നിർമ്മാതാവ് മെർക്ക് 

കോവിഡ്  ഗുളിക യഥാർത്ഥത്തിൽ വിചാരിച്ചത്ര  ഫലപ്രദമാകുന്നില്ലെന്ന് മരുന്ന് നിർമ്മാതാവ് മെർക്ക് വെളിപ്പെടുത്തി.

മോൾനുപിറാവിർ എന്ന ഗുളിക 1,433 രോഗികളിൽ പരീക്ഷിച്ചു. ആശുപത്രിവാസത്തിനും മരണത്തിനും എതിരെ 30 ശതമാനം മാത്രം  ഫലപ്രാപ്തിയെ ഗുളിക കാണിച്ചുള്ളൂ എന്ന് മെർക്ക് വിശദീകരിച്ചു. 
775 രോഗികളിൽ മുൻപ്  നടത്തിയ പഠനത്തിൽ 50 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു.ഇപ്പോൾ ഫലം കുറഞ്ഞു.

നേരെമറിച്ച്, ഫൈസറിന്റെ കോവിഡ്  ഗുളികയായ  പാക്‌സ്‌ലോവിഡ് കഴിച്ച 1,200 രോഗികളിൽ 89 ശതമാനം ഫലപ്രാപ്തി കാണിച്ചു.

വെള്ളിയാഴ്ചത്തെ പ്രഖ്യാപനം ഉച്ചകഴിഞ്ഞുള്ള ട്രേഡിംഗിൽ ഓഹരി വില 3.9 ശതമാനം ഇടിഞ്ഞ് 79.12 ഡോളറിലെത്തി.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഗുളികയ്ക്ക് അംഗീകാരം നൽകുന്നത് പരിഗണിക്കുന്ന അവസരത്തിലാണ്  മെർക്ക് അവരുടെ ഏറ്റവും പുതിയ ഫലങ്ങൾ പുറത്തുവിട്ടത്.

ഗുരുതരമായ കോവിഡ്  രോഗത്തെയും മരണത്തെയും ചെറുക്കുന്നതിന്  മോൾനുപിറാവിർ   ഫലപ്രദമാണെന്ന് എഫ്ഡിഎ  പറഞ്ഞു. എന്നാൽ, ജനന വൈകല്യങ്ങളും ഗർഭധാരണ സാധ്യതകളും പരിശോധിച്ച ശേഷമേ അനുമതി നൽകൂ.കുട്ടികൾക്ക് ഗുളിക ലഭ്യമാക്കില്ലെന്ന് മെർക്ക് സമ്മതിച്ചതായി ഏജൻസി അറിയിച്ചു.

ആൻറി-കോവിഡ്-19 ഗുളികകൾ വൈറസിനെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ ചെറുക്കാൻ സഹായിക്കുമെന്നും പരിമിതമായ വാക്സിൻ ലഭ്യതയുള്ള പ്രദേശങ്ങളിൽ ഇത്  ഉപയോഗപ്രദമാകുമെന്നും അധികൃതർ പറഞ്ഞു.

റെഗുലേറ്റർമാർ ഗുളികകൾക്ക് അംഗീകാരം നൽകിയാൽ, കൊവിഡ് രോഗികൾക്ക് വീട്ടിൽ നിന്ന് നൽകാനാകുന്ന ആദ്യത്തെ മരുന്നായി അവ ഉടൻ മാറും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക