Image

യുവാവിനെ മര്‍ദ്ദിച്ച ഗുണ്ടാനേതാവിനെതിരെ കേസെടുക്കാതെ വിട്ടയച്ച സംഭവം: മംഗലപുരം എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

Published on 27 November, 2021
 യുവാവിനെ മര്‍ദ്ദിച്ച ഗുണ്ടാനേതാവിനെതിരെ കേസെടുക്കാതെ വിട്ടയച്ച സംഭവം: മംഗലപുരം എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച ഗുണ്ടാ നേതാവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്.ഐ ബി. തുളസീധരന്‍ നായര്‍ക്ക് സസ്‌പെന്‍ഷന്‍. ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്റേതാണ് ഇത്തരവ്. എസ്.ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. 

ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരം കണിയാപുരത്ത് അനസ് എന്ന യുവാവിനെ കുപ്രസിദ്ധ ഗുണ്ടാ നേതാവും വാറന്റ് പ്രതിയുമായ ഫൈസല്‍ മര്‍ദ്ദിച്ചത്. ബൈക്കില്‍ പോയ അനസിനെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ബൈക്കിന്റ താക്കോല്‍ ഊരുകയും അത് ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെതിരെ 

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ൈവസ്.പി, റൂറല്‍ എസ്.പി എന്നിവര്‍ അന്വേഷിച്ച് ഗുരുതര പിഴവുണ്ടായി എന്ന് കണ്ടെത്തി. ഇന്നലെ ഡി.ഐ.ജി സ്‌റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയ വീഴ്ചകള്‍ കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. 

അനസ് സുഹൃത്ത വഴി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ എസ്.ഐ തയ്യാറായില്ല. പ്രതിയെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിസാര വകുപ്പകള്‍ ചുമത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ പരാതികളും വാര്‍ത്തകളും വന്നതോടെയാണ് രണ്ട് ദിവസത്തിനു ശേഷം കേസെടുക്കാന്‍ തയ്യാറായത്. 

കൃത്യവിലോപത്തിന്റെ പേരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടി നേരിടുന്നത്. ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണം നേരിട്ട സി.ഐ സി.എല്‍ സുധീറിനെ ഇന്നലെയാണ് സസ്‌പെന്റ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക