ഹൗസ് ഫുള്‍ ഷോകളുമായി 'കാവല്‍'

Published on 27 November, 2021
ഹൗസ് ഫുള്‍ ഷോകളുമായി 'കാവല്‍'
 സുരേഷ് ഗോപി ചിത്രം കാവല്‍ എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പ്രദര്‍ശനം തുടരുന്നത്. തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സമ്പന്നമായ ”കാവലിലെ സുരേഷ് ഗോപിയുടെ തമ്പാന്‍ അമ്പരപ്പിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. 

ഫാമിലി ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിതിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ , സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. 

കേരളത്തിന് പുറത്ത് ബെംഗളൂര്‍, മൈസൂര്‍, മണിപ്പാല്‍,പൂനൈ, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക