സേതുരാമയ്യര്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം

Published on 28 November, 2021
സേതുരാമയ്യര്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിന് നാളെ തുടക്കം
മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ സേതുരാമയ്യര്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് നംവംബര്‍ 29ന് ആരംഭിക്കും. ഒട്ടേറെ പുതുമകളുമായാണ് സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലെത്തുന്നത്.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ ചിത്രത്തിലുണ്ടാവും. സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

സംവിധായകന്‍ കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനന്‍ എന്നിങ്ങനെ സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. രണ്ട് ലേഡി ഓഫീസര്‍മാരും ഉണ്ടാവും. അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് തുടങ്ങുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക