തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച ആരാധകര്‍ക്കെതിരെ സല്‍മാന്‍ ഖാന്‍

Published on 28 November, 2021
തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച ആരാധകര്‍ക്കെതിരെ സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍. സല്‍മാന്റെ പുതിയ ചിത്രമായ ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങ് വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു ആരാധകരുടെ അതിര് വിട്ട ആഘോഷം.

എന്നാല്‍ താരം തന്നെ ഇതിനെതിരെ രംഗത്ത് വന്നു. 


ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച താരം തിയറ്ററില്‍ പടക്കം പൊട്ടിക്കരുതെന്നും അത് ജീവന് ആപത്താണെന്നും ആരാധകരോട് അപേക്ഷിച്ചു.തിയറ്റര്‍ ഉടമകള്‍ തിയറ്ററിനുള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ അനുവദിക്കരുതെന്നും പ്രവേശന സമയത്ത് തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക