മറിയം സൂസൻ മാത്യുവിനു വെടിയേറ്റത് രാത്രി രണ്ട് മണിയോടെ 

Published on 30 November, 2021
മറിയം സൂസൻ മാത്യുവിനു വെടിയേറ്റത് രാത്രി രണ്ട് മണിയോടെ 

മോണ്ട്ഗോമറി, അലബാമ:  മറിയം സൂസൻ മാത്യുവിനു, 19, വെടിയേറ്റത് രാത്രി ഏകദേശം രണ്ട് മണിയോടെയെന്നു കരുതുന്നു. എന്തോ ഒരു ശബ്ദം കേട്ട് മാതാപിതാക്കളായ  ബോബൻ മാത്യൂവും  ബിൻസിയും പുത്രന്മാരുടെ മുറിയിൽ പോയി നോക്കി. ഒന്നും കണ്ടില്ല.

പുത്രിയുടെ മുറിയിൽ നിന്നാണ് ശബ്ദമെന്ന ധാരണയില്ലാത്തതിനാൽ അവിടെ നോക്കിയില്ലെന്നും കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. രാവിലെ പുത്രി എഴുന്നേറ്റു വരാതായപ്പോൾ ചെന്നു നോക്കി. സമീപത്തുള്ള ഒരു നഴ്സ് വന്നു സി.പി.ആർ. നൽകി. തിരിച്ചു കിടത്തുമ്പോഴാണ് രക്തം കണ്ടതും വെടിയേറ്റതാണെന്നും വ്യക്തമായത്.

തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു.

സമീപത്തു താമസിക്കുന്ന തോമസ് മരങ്ങോലിയും മറ്റുള്ളവരും കുടുംബത്തിന് തുണയുമായി രംഗത്തുണ്ട്.   ആവശ്യമായ എല്ലാ സഹായങ്ങഉം നൽകാമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ എന്നിവർ അറിയിച്ചു.

ഈ സംഭവത്തിൽ അവർ അഗാധമായ ആശങ്ക രേഖപ്പെടുത്തി. മലയാളി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ രംഗത്തു വരണമെന്നും അവർ ആവശ്യപ്പെട്ടു.

അലബാമയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന മലയാളി യുവതി വെടിയേറ്റു മരിച്ചു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക