ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം

അജയ് തുണ്ടത്തില്‍ Published on 30 November, 2021
ഫാമിലി റിവഞ്ച് ത്രില്ലര്‍ നിണം
മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രമാണ് 'നിണം'. ഫാമിലി റിവഞ്ച് ത്രില്ലര്‍ ജോണറിലാണ് ചിത്രമൊരുക്കുന്നത്.

എല്ലാ മാതാപിതാക്കള്‍ക്കും അവരുടെ മക്കള്‍ പ്രിയപ്പെട്ടവരാണ്. ആ മക്കള്‍ക്കു ചെറിയൊരു പോറല്‍ സംഭവിച്ചാല്‍ തന്നെ വേവലാതിപ്പെടുന്നവരാണവര്‍. മക്കളെ ഹൃദയത്തോടു ചേര്‍ത്തുവെച്ച് സ്‌നേഹിക്കുന്ന ഒരച്ചന്റെയും അമ്മയുടെയും ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് നിണം. തീര്‍ത്തും ദുരൂഹത മുറ്റി നില്‍ക്കുന്ന ഫാമിലി റിവഞ്ച് ത്രില്ലറാണ് ചിത്രം.

സൂര്യകൃഷ്ണയാണ് നായകന്‍. നായികയാകുന്നത് കലാഭവന്‍ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനന്‍, രഞ്ജിത് ഗോപാല്‍, ഗിരീഷ് കടയ്ക്കാവൂര്‍, സജിത്, മിഥുന്‍ പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ലതാദാസ്, ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കള്‍.

ബാനര്‍, നിര്‍മ്മാണം  മൂവി ടുഡേ ക്രിയേഷന്‍സ്, സംവിധാനം  അമര്‍ദീപ്, കഥ, തിരക്കഥ, സംഭാഷണം  വിഷ്ണുരാഗ്, ഛായാഗ്രഹണം  വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനര്‍  ജയശീലന്‍ സദാനന്ദന്‍,  എഡിറ്റിംഗ്  വിപിന്‍ മണ്ണൂര്‍, ഗാനരചന  സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം  സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം ഫര്‍ഹാന്‍, എം ആര്‍ ഭൈരവി, ത്രില്‍സ്  അഷ്‌റഫ് ഗുരുക്കള്‍,  അസ്സോസിയേറ്റ് ഡയറക്ടര്‍ ഷാന്‍ എസ് എം കടയ്ക്കാവൂര്‍, കല ബിനില്‍ കെ ആന്റണി, ചമയം  പ്രദീപ് വിതുര, വസ്ത്രാലങ്കാരം 
ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികള്‍ സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബി ബി കോട്ടയം, ഡിസൈന്‍സ് പ്‌ളാനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, സ്റ്റില്‍സ്  വിജയ് ലിയോ, പി ആര്‍ ഓ  അജയ് തുണ്ടത്തില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക