Image

രാജ്യത്തെ ജിഡിപിയില്‍ വര്‍ധന; രണ്ടാം പാദത്തില്‍ 8.4 ശതമാനം

ജോബിന്‍സ് Published on 01 December, 2021
രാജ്യത്തെ ജിഡിപിയില്‍ വര്‍ധന; രണ്ടാം പാദത്തില്‍  8.4 ശതമാനം
രാജ്യത്ത് ജിഡിപിയില്‍ വര്‍ദ്ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 8.4 ശതമായി ഉയര്‍ന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) 2021-22 സാമ്പത്തിക വര്‍ഷത്തെ ജൂലൈ - സെപ്റ്റംബര്‍ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ജിഡിപിയില്‍ 7.4 ശതമാനം ഇടിവാണ് ഉണ്ടായതെങ്കില്‍ ഇക്കുറി 8.4 ശതമാനം വര്‍ധിച്ചു.

അതേസമയം, ഈ സമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 20.1 ശതമാനമായിരുന്നു ജിഡിപി നിരക്കിലെ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 32.97 ലക്ഷം കോടിയായിരുന്ന ജിഡിപി ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 35.73 കോടിയായി ഉയര്‍ന്നു.

ഖനന മേഖലയിലാണ് കൂടുതല്‍ കുതിപ്പുണ്ടായിരിക്കുന്നത്. 15.4 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മാണ മേഖല (7.5%), വ്യവസായ ഉത്പാദനം (5.5%), വൈദ്യുതി (8.9%), കാര്‍ഷിക മേഖല (4.5%) തുടങ്ങിയവയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക