‘മിന്നല്‍ മുരളി’ ക്രിസ്‍മസ് റിലീസായെത്തും ; ബോണസ് ട്രെയ്ലര്‍ പുറത്ത്

Published on 01 December, 2021
‘മിന്നല്‍ മുരളി’ ക്രിസ്‍മസ് റിലീസായെത്തും  ;  ബോണസ് ട്രെയ്ലര്‍ പുറത്ത്
ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ബോണസ് ട്രെയ് ലര്‍ നെറ്റ്ഫ്ളിക്സ് പുറത്തിറക്കി. ഡയറക്റ്റ് ഒ ടി ടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ എത്തുന്ന ചിത്രം ക്രിസ്‍മസ് റിലീസ് ആണ്.

നേരത്തെ എത്തിയ ട്രെയ്‍ലര്‍, ടീസര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.


കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ സാധാരണ ജീവിതം നയിച്ചുവരുന്ന മുരളി എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അസ്വാഭാവികതകളിലൂന്നിയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. ഒരിക്കല്‍ ഇടിമിന്നല്‍ ഏശുന്ന മുരളിക്ക് ചില അതീന്ദ്രീയ ശക്തികള്‍ ലഭിച്ച് ‘മിന്നല്‍ മുരളി’യായി മാറുകയാണ്.

ടൊവീനോ തോമസ് ആണ് മുരളിയെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് രചന.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക