Image

ഒമിക്രോൺ മൂലം നിക്ഷേപകർക്ക്  ആശങ്ക; ഡോളർ വില ഇടിഞ്ഞു  

Published on 01 December, 2021
ഒമിക്രോൺ മൂലം നിക്ഷേപകർക്ക്  ആശങ്ക; ഡോളർ വില ഇടിഞ്ഞു  

ന്യൂയോർക്ക്, ഡിസംബർ 1: കോവിഡ്  വേരിയന്റായ ഒമിക്‌റോണിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, ആഗോള നിക്ഷേപകർ സുരക്ഷിതമായ ആസ്തികൾ തേടിയതിനാൽ ചൊവ്വാഴ്ചത്തെ വ്യാപാരത്തിന്റെ ഒടുവിൽ  യുഎസ് ഡോളർ ഗണ്യമായി ഇടിഞ്ഞു.
വേരിയന്റിനെതിരെ നിലവിലുള്ള കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറവാകാമെന്നുള്ള  ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവുകളിൽ നിന്നുള്ള മുന്നറിയിപ്പുകൾ നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിപ്പിച്ചു.
അവസാന ട്രേഡിംഗിൽ  ഡോളർ സൂചിക,  0.33 ശതമാനം ഇടിഞ്ഞ് 96.0105ൽ എത്തിയതായാണ്  റിപ്പോർട്ട്.
 ആഗോളതലത്തിൽ ഒമിക്‌റോൺ വേരിയന്റിൽ നിന്നുള്ള പുതിയ വെല്ലുവിളികൾ നേരിടുന്നതിനാൽ, യുഎസ് ഡോളറിന്റെ മൂല്യം ഗണ്യമായി കുറഞ്ഞുവെന്ന് ഫോറിൻ എക്‌സ്‌ചേഞ്ച്, ഇന്റർനാഷണൽ പേയ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡർ ടെമ്പസ് ഇൻക് അറിയിച്ചു.
 യൂറോ രണ്ടാഴ്ചയ്ക്കുള്ളിൽ അതിന്റെ ഏറ്റവും മികച്ച നിലയിലേക്ക് ഉയർന്നെന്നും  ടെമ്പസ് കൂട്ടിച്ചേർത്തു.
സമ്പദ്‌വ്യവസ്ഥ വളരെ ശക്തമാണെങ്കിലും, പണപ്പെരുപ്പ സമ്മർദങ്ങൾ കൂടുതലാണെന്ന്  യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക് വ്യാപാരത്തിന്റെ അവസാനത്തിൽ, യൂറോ  $1.1274 ൽ നിന്ന് 1.1320 ഡോളറായി ഉയർന്നു. എന്നാൽ, ബ്രിട്ടീഷ് പൗണ്ട്  $1.3293 ൽ നിന്ന് 1.3279 ആയി കുറഞ്ഞു ; ഓസ്‌ട്രേലിയൻ ഡോളർ 0.7129ൽ  നിന്ന് 0.7120 ആയും കുറഞ്ഞു.
ജാപ്പനീസ് യെൻ 113.71 ൽ നിന്ന് 113.10 ആയി കുറഞ്ഞു ;   സ്വിസ് ഫ്രാങ്ക് 0.9245ൽ നിന്ന് 0.9187 ആയി കുറഞ്ഞു,  കനേഡിയൻ ഡോളർ 1.2769ൽ  നിന്ന് 1.2786 ആയി ഉയർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക