Image

ജര്‍മ്മനിയിലേയ്ക്ക് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക

ജോബിന്‍സ് Published on 02 December, 2021
ജര്‍മ്മനിയിലേയ്ക്ക് നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി നോര്‍ക്ക
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക രംഗത്ത്. ഇക്കാര്യത്തില്‍ നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും തമ്മില്‍ ധാരണയായി. ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പിടും. 

വരും വര്‍ഷങ്ങളില്‍ ജര്‍മ്മനിയിലെ നേഴ്‌സിംഗ് മേഖലയില്‍ പതിനായിരത്തിലേറെ ഒഴിവുകള്‍ ഉണ്ടാകാനുള്ള സാധ്യതകളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ട്രിപ്പിള്‍ വിന്‍ എന്ന ജര്‍മ്മന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്. സാധരണയായി ജര്‍മ്മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയുള്ളവര്‍ക്കാണ് നേഴ്‌സിംഗിനായി ജര്‍മ്മനിയിലേയ്ക്ക് പോകാന്‍ സാധിക്കുക. 

എന്നാല്‍ ഈ പദ്ധതി പ്രകാരം B1 ലെവല്‍ പാസായതിന് ശേഷം ജര്‍മ്മനിയിലേയ്ക്ക് പോകാം അവിടെ എത്തിയശേഷം മാത്രം B2  ലെവല്‍ പാസ്സായാല്‍ മതി. ഇത് അവിടെയെത്തി ഒരു വര്‍ഷത്തിനകം പാസ്സായാല്‍ മതി. ഈ സമയം അവിടെയുള്ളകെയര്‍
ഹോമുകളില്‍ കെയററായി ജോലി ചെയ്യാനും സാധിക്കും. 

ഈ ഒരു വര്‍ഷത്തിനുള്ളില്‍ അവിടുത്തെ  നേഴ്‌സിംഗ്‌ യോഗ്യതാ പരീക്ഷയും B2 ലെവലും പാസ്സായാല്‍ ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നേഴ്‌സായി ജോലി ആരംഭിക്കാം. താത്പര്യമുള്ളവര്‍ക്ക് കേരളത്തില്‍ തന്നെ ഇന്റര്‍വ്യൂവും സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനവും നല്‍കും. B2, B1 ലെവല്‍ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം പഠിതാക്കള്‍ക്ക് സ്റ്റൈഫന്‍ഡ് ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക