ദേശീയ ഗാനത്തോട് അനാദരവ് ; മമതാ ബാനര്‍ജിക്കെതിരെ പരാതി

ജോബിന്‍സ് Published on 02 December, 2021
ദേശീയ ഗാനത്തോട് അനാദരവ് ; മമതാ ബാനര്‍ജിക്കെതിരെ പരാതി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതി. ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്നാണ് പരാതി. ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടുകയും പിന്നീട് അതും മുഴുവന്‍ ആകാതെ  അവസാനിപ്പിച്ചു എന്നുമാണ് പരാതി. മമത പങ്കെടുത്ത മുംബൈയിലെ ഒരു പരിപാടി സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

ബിജെപി നേതാവാണ് പരാതി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് മമത ബാനര്‍ജി പ്രതികരിച്ചില്ല. അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ലാതെ പുതിയ  സഖ്യസാധ്യതകളാണ് ഇപ്പോള്‍ മമത തേടുന്നതെന്നാണ് വിവരം. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സഖ്യം ഇപ്പോഴില്ലെന്നും അത് ചരിത്രമായെന്നും മമത ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. മുംബൈയിലെത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട ശേഷമായിരുന്നു മമത കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്. ശിവസേനാ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക