വിജയ് സേതുപതി ചിത്രത്തിന് എതിരെ ഇളയരാജ

Published on 02 December, 2021
വിജയ് സേതുപതി ചിത്രത്തിന് എതിരെ  ഇളയരാജ
വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.

എം.മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന ‘കടൈസി വിവസായി’ എന്ന ചിത്രത്തിന് എതിരെയാണ് ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെ ആയിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു.

തന്റെ അനുവാദമോ അറിവോ കൂടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തത് എന്നാണ് ഇളയരാജ പറയുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക