മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

Published on 04 December, 2021
മനുഷ്യ പുത്രന് തല ചായ്ക്കാൻ ?  (കവിത: ജയൻ വർഗീസ്)
കാട് കുലുക്കി വരുന്നു,
കരിമ്പട വീരപ്പന്മാർ,
‘ കരുതണ ‘ വീരപ്പന്മാർ,
‘ വികസന ‘ വീരപ്പന്മാർ.
മരമില്ലല്ലോ?
ഇനിയും വെട്ടാൻ മരമില്ലല്ലോ ?
തടയാൻ 'പവറി' ല്ലല്ലോ?

തല കൊയ്യുന്നേ ,
നമ്മുടെ തല കൊയ്യുന്നേ ,
തടി വീഴുന്നേ ,
നമ്മുടെ തടി വീഴുന്നേ .
പിടിയാവുന്നേ , പിടിവലിയാവുന്നേ ,
അതിലടിയാവുന്നേ ,
അടി പൊളിയാവുന്നേ ,
അവരതിലാവുന്നേ  !

പറയാൻ നാവില്ലല്ലോ?
പറഞ്ഞാൽ പിടിയാണല്ലോ?
പിടിയിൽ ഇടിയാണല്ലോ?
പോലീസ് നരിയാണല്ലോ?
പെണ്ണിന് പവ്വറാണല്ലോ?
മന്ത്രിപ്പണിയാണല്ലോ ?

ഇടമില്ലല്ലോ ?
നമ്മൾക്കിടമില്ലല്ലോ ?
കടനക്കടലല്ലല്ലോ ?
കരളിൽ കനവാണല്ലോ ?
പറവച്ചിറക്കില്ലല്ലോ ?
പന്നഗ മടയില്ലല്ലോ ?
കുറു നരിയല്ലല്ലോ ?
ഒരു കുഴി പോരല്ലോ ?
തല ചായ്‌ക്കണമല്ലോ ?
മണ്ണിതി ലിടമില്ലല്ലോ ?
മനുഷ്യന്നിടമില്ലല്ലോ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക